ചലച്ചിത്രം

'റോക്കി ഭായ് കത്തി നിൽക്കുമ്പോൾ ഈ കൊച്ചു സിനിമ തിയറ്ററിൽ ഇറക്കുന്നത് റിസ്കല്ലേ ചേട്ടായി?' ആരാധകന് മറുപടിയുമായി പിഷാരടി

സമകാലിക മലയാളം ഡെസ്ക്

ലയാള ചിത്രങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും ഇത്തവണ വിഷു തിയറ്ററുകളിൽ വൻ ആവേശമായിരുന്നു. കന്നഡ ചിത്രം കെജിഎഫും തമിഴ് ചിത്രം ബീസ്റ്റും തെലുങ്ക് ചിത്രം ആർആർആറും കേരളം കീഴടക്കിയിരിക്കുകയാണ്. അതിനിടെ രമേശ് പിഷാരടി നായകനാവുന്ന നോ വേ ഔട്ട് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഈ മാസം 22 നാണ് ചിത്രം റിലീസ് ചെയ്യുക. അതിനിടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു ആരാധകന് പിഷാരടി നൽകിയ രസികൻ മറുപടിയാണ്. 

ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി പങ്കുവച്ച പോസ്റ്റിന് താഴെയാണ് കമന്റുമായി ആരാധകൻ എത്തിയത്. കെജിഎഫ് 2 തീ മഴ സൃഷ്ടിക്കുമ്പൊ ഇതു പോലെയുള്ള കൊച്ചു സിനിമകൾ തിയറ്ററിലൊക്കെ ഇറക്കുന്നത് റിസ്ക് അല്ലേ ചേട്ടായി എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഒട്ടും വൈകാതെ മാസ് റിപ്ലേയുമായി പിഷാരടി എത്തി. ആർക്ക്; റോക്കി ഭായിക്കോ? എന്നായിരുന്നു താരത്തിന്റെ മറുപടി. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് താരത്തിന്റെ കമന്റ്. 

നവാ​ഗതനായ നിധിന്‍ ദേവീദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന, സര്‍വൈവല്‍ ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രമാണ് നോ വേ ഔട്ട്. പിഷാരടിയ്ക്കൊപ്പം ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസഫ്, രവീണ എന്നിവർ മാത്രമാണ് ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നത്. പുതിയ നിർമ്മാണ കമ്പനിയായ റിമൊ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ റിമോഷ് എം എസ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം വർഗീസ് ഡേവിഡ്. എഡിറ്റിംഗ് കെ ആർ മിഥുൻ. സംഗീതം കെ ആർ രാഹുൽ. ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബാധിച്ചത് 15,000 യാത്രക്കാരെ, ന്യായീകരിക്കാനാകില്ല'; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

ഉത്തര കൊറിയയുടെ ഗീബല്‍സ്; കിം കി നാം അന്തരിച്ചു

'കട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തത്'; ഒരുപാട് വിഷമമുണ്ടെന്ന് ഡിജോ: വിചിത്രമായ ആകസ്മികതയെന്ന് ഫെഫ്ക

ഒറ്റയടിക്ക് ഇടിഞ്ഞത് 500 പോയിന്റ്, സെന്‍സെക്‌സ് 73000ലും താഴെ; എണ്ണ കമ്പനികള്‍ക്ക് നഷ്ടം

അമ്പലമുകള്‍ ബിപിസിഎല്ലില്‍ ഡ്രൈവര്‍മാര്‍ സമരത്തില്‍; ഏഴ് ജില്ലകളിലേക്കുള്ള എല്‍പിജി വിതരണം പ്രതിസന്ധിയില്‍