ചലച്ചിത്രം

ജോൺ പോളിന് വിടചൊല്ലി നാട്; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിന് നാടിന്റെ അന്ത്യാഞ്ജലി. എറണാകുളം ടൗൺ ഹാളിൽ പൊതുധർശനത്തിനു വച്ച ജോൺ പോളിനെ കാണാനായി സിനിമാ- രാഷ്ട്രീയ രം​ഗത്തെ നിരവധി പ്രമുഖരാണ് എത്തിയത്. കൂടാതെ നൂറഉകണക്കിന് സിനിമാ പ്രേമികളും അദ്ദേഹത്തിന് ആദരമർപ്പിക്കാൻ എത്തി. 

സംസ്ഥാന സർക്കാരിന് വേണ്ടി എറണാകുളം കളക്ടർ ജാഫർ മാലിക പുഷ്പചക്രം അർപ്പിച്ചു. മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എംപി എന്നിവരും അന്ത്യാജ്ഞലി അർപ്പിക്കാനെത്തി. നടൻ ഇന്നസെന്റ്, രഞ്ജി പണിക്കർ തുടങ്ങിയ നിരവധി പ്രമുഖരും ജോൺ പോളിനെ കാണാൻ എത്തി.  ടൗൺ ഹോളിൽ നിന്ന് മൃതദേഹം ചാവറ കൾച്ചറൽ സെന്ററിൽ എത്തിച്ച് പൊതുദർശനത്തിന് വെച്ചു. അതിനുശേഷം മരടിലെ വീട്ടിലേക്ക് കൊണ്ടുപോകും.  വൈകിട്ട് മൂന്ന് മണിക്ക് കൊച്ചി ഇളംകുളത്തെ സെന്‍റ് മേരീസ് സുനഹോ സിംഹാസന പള്ളിയിലാണ് സംസ്കാരം.

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു 72കാരനായ ജോൺ പോളിന്റെ അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. രോഗബാധിതനായി രണ്ടു മാസമായി ആശുപത്രിയിലായിരുന്നു. നൂറോളം സിനിമകള്‍ക്കാണ് ജോണ്‍ പോള്‍ തിരക്കഥയെഴുതിയത്. കാനറ ബാങ്കിൽ ജീവനക്കാരനായിരുന്ന ജോൺ പോൾ പിന്നീട് ജോലി രാജിവച്ചാണ് മുഴുവൻ സമയ തിരക്കഥാകൃത്തായി മാറിയത്. ഐവി ശശിയുടെ ഞാന്‍ ഞാന്‍ മാത്രം എന്ന സിനിമയ്ക്ക് കഥയെഴുതിക്കൊണ്ടാണ് ജോണ്‍ പോള്‍ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. ഭരതന്റെ ചാമരം എന്ന സിനിമയ്ക്കാണ് ആദ്യ തിരക്കഥയൊരുക്കിയത്. ഭരതനു വേണ്ടിയാണ് ഏറ്റവും കൂടുതല്‍ തിരക്കഥയൊരുക്കിയത്. കമലിന്റെ പ്രണയമീനുകളുടെ കടല്‍ ആണ് അവസാനമായി തിരക്കഥ എഴുതിയ സിനിമ. 
 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ