ചലച്ചിത്രം

നയൻതാര വിവാഹിതയാവുന്നു, അജിത്ത് കുമാർ ചിത്രത്തിനു മുൻപ് വിവാഹം; വൈകാതെ പ്രഖ്യാപനം

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരജോഡികളാണ് സൂപ്പർതാരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. കഴിഞ്ഞ ആറു വർഷമായി ഇരുവരും പ്രണയത്തിലാണ്. കഴിഞ്ഞ വർഷം വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. ഇപ്പോൾ ഇവരുടെ വിവാഹ വാർത്തയാണ് പുറത്തുവരുന്ന‌ത്. ജൂൺ മാസത്തിൽ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 

അജിത്ത് കുമാർ നായകനായി എത്തുന്ന 62ാം ചിത്രത്തിന്റെ ഷൂട്ടിങ്ങിനു മുൻപായി വിവാഹം നടത്താനാണ് താരദമ്പതികൾ തീരുമാനിച്ചിരിക്കുന്നത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. ഈ സിനിമയുടെ തിരക്കുകളിലേക്ക് കടക്കുന്നതിനു മുൻപേ വിവാഹം നടക്കും. വിവാഹത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.

നാനും റൗഡി താൻ സിനിമയിലൂടെയാണ് നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലാവുന്നത്. തുടർന്ന് പ്രണയത്തിലാണെന്ന വിവരം സോഷ്യൽ മീഡിയയിലൂടെ വിഘ്നേഷ് തന്നെയാണ് ആരാധകരെ അറിയിച്ചത്. അന്നു മുതൽ ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിഘ്‌നേഷ് ശിവന്‍ ചിത്രം 'കാതുവാക്കുള്ള രണ്ട് കാതല്‍'എന്ന ചിത്രം ഏപ്രില്‍ 28ന് തിയ്യേറ്ററുകളിലെത്തും. മലയാളത്തില്‍ ചെയ്ത 'ഗോള്‍ഡ്' എന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിന്റെയും ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്