ചലച്ചിത്രം

ഒറ്റക്കൊമ്പന്റെ അഡ്വാൻസിൽ നിന്ന് രണ്ട് ലക്ഷം മിമിക്രി കലാകാരന്മാർക്ക്; വാക്കു പാലിച്ച് സുരേഷ് ​ഗോപി

സമകാലിക മലയാളം ഡെസ്ക്

ദുരിതം അനുഭവിക്കുന്നവർക്കെല്ലാം സഹായവുമായി ഓടിയെത്താറുണ്ട് നടനും രാഷ്ട്രീയക്കാരനുമായ സുരേഷ് ​ഗോപി. നൽകുന്ന വാ​ഗ്ദാനങ്ങളെല്ലാം പാലിക്കാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ മിമിക്രി കലാകാരന്മാർക്ക് സഹായവുമായി എത്തിയിരിക്കുകയാണ് താരം. തന്റെ പുതിയ ചിത്രം ഒറ്റക്കൊമ്പന്റെ അഡ്വാൻസിൽ നിന്ന് രണ്ട് ലക്ഷം രൂപയാണ്താരം മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറിയത്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ആരാധകരെ വിവരം അറിയിച്ചത്. 

പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ അഡ്വാൻസ് ലഭിച്ചു. ഞാൻ വാക്കു പറഞ്ഞതുപോലെ ഇതിൽ നിന്ന് രണ്ട് ലക്ഷം രൂപ ഇന്നുതന്നെ മിമിക്രി ആർട്ടിസ്റ്റിസ് അസോസിയേഷന് കൈമാറുകയാണ്- സുരേഷ് ​ഗോപി കുറിച്ചു. ചെക്കിന്റെ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ ട്വീറ്റ്. 

ഇക്കഴിഞ്ഞ ഓണക്കാലത്ത് ഒരു ടെലിവിഷൻ ചാനലിൽ നടന്ന പരിപാടിയിലാണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് സഹായം പ്രഖ്യാപിച്ചത്. സുരേഷ് ഗോപിയെ നായകനാക്കി മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. ഷിബിന്‍ തോമസാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി