ചലച്ചിത്രം

പൃഥ്വിരാജ് അല്ല ടൊവിനോ, കുഞ്ചാക്കോ ബോബന് പകരം റോഷൻ; ആഷിക്ക് അബുവിന്റെ ‘നീലവെളിച്ചം’ തുടങ്ങി 

സമകാലിക മലയാളം ഡെസ്ക്

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ 'നീലവെളിച്ചം' എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന സിനിമയുടെ ചിത്രീകരണം തലശേരി, പിണറായിയിൽ ആരംഭിച്ചു. വിൻസെന്റ് മാഷ് സംവിധാനം ചെയ്ത 'ഭാർഗവി നിലയ'ത്തിന്റെ റീമേക്കാണ് 'നീലവെളിച്ചം'.

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. നേരത്തെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ എന്നിവരുടെ പേരുകൾ പുറത്തുവിട്ടായിരുന്നു ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡേറ്റ് പ്രശ്നങ്ങൾ മൂലം ഇവർ ഒഴിവായതിന് പിന്നാലെയാണ് പുതിയ താരനിരയുമായി സിനിമ ഒരുങ്ങുന്നത്. ഒപിഎം സിനിമാസിന്റെ ബാനറിവാണ് ചിത്രം നിർമ്മിക്കുന്നത്. 

പ്രേതബാധയ്ക്കു കുപ്രസിദ്ധമായ വീട്ടിൽ താമസിക്കാനെത്തുന്ന എഴുത്തുകാരനും അവിടെ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആതമബന്ധത്തിന്റെ കഥയാണ് നീലവെളിച്ചം. പ്രേംനസീർ, മധു, വിജയനിർമല എന്നിവരായിരുന്നു ഭാർഗവീ നിലയത്തിൽ മുഖ്യകഥാപാത്രങ്ങളായത്. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും