ചലച്ചിത്രം

സത്യജിത്ത് റായുടെ പ്രിയതാരം, ബംഗാളി നടി മാധവി മുഖര്‍ജി ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രമുഖ ബംഗാളി നടി മാധവി മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 70കാരിയായ നടി അപകടനില തരണം ചെയ്തതായും, ആരോഗ്യനിലമോശമയാതിനാല്‍ നടിയെ വിവിധ പരിശോധനയ്ക്ക് വിധേയാമാക്കുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഇതിഹാസസംവിധായകരായ സത്യജിത്ത് റേ, ഋതിക് ഘട്ട്, മൃണാള്‍ സെന്‍ എന്നിവരുടെ പ്രിയങ്കരിയായ നടിയായിരുന്നു മാധവി മുഖര്‍ജി.  സത്യജിത്ത് റായുടെ മഹാനഗര്‍, ചാരുലത, കപുരുഷ്, ഋത്വിക് ഘട്ടക്കിന്റെ സുബര്‍ണലത, മേഘേ ധാക്ക താര, കോമള്‍ ഗന്ധര്‍, മൃണാള്‍ സെന്നിന്റെ  ബൈഷേ ശ്രാവണ്‍, കല്‍ക്കത്ത 71 എന്ന സിനിമയില്‍ മാധവിയുടെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു.

കഴിഞ്ഞ കുറെ ദിവസങ്ങളായി താരത്തിന്റെ ആരോഗ്യനില മോശമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രമുഖ  ബംഗാളി നടന്‍ നിര്‍മ്മല്‍ കുമാറാണ് ഭര്‍ത്താവ്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. ഇവര്‍ക്ക് രണ്ടുമക്കളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം