ചലച്ചിത്രം

സിനിമ എട്ടു നിലയിൽ പൊട്ടി, നിർമാതാവിന് വൻ ബാധ്യത, അടുത്ത സിനിമ പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന് രവിതേജ

സമകാലിക മലയാളം ഡെസ്ക്

തെലുങ്കിലെ സൂപ്പർതാരമാണ് രവിതേജ. കഴിഞ്ഞ കുറച്ചു നാളുകളായി താരത്തിന്റെ സിനിമകളെല്ലാം പരാജയങ്ങളാണ്. അടുത്തിടെ പുറത്തിറങ്ങിയ രാമറാവു ഓൺ ഡ്യൂട്ടി എന്ന സിനിമയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. രവിതേജയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായാണ് ചിത്രം മാറിയത്. 

ഇപ്പോൾ സിനിമ വൻ പരാജയമായതിനെ തുടർന്ന് ബാധ്യതയിലായ നിർമാതാവിനെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് താരം. തന്നെ നായകനാക്കി നിർമിച്ച ചിത്രം വൻ ബാധ്യത വരുത്തിയതിനാൽ  അടുത്ത ചിത്രത്തിൽ പ്രതിഫലം വാങ്ങാതെ അഭിനയിക്കാം എന്ന് നിർമാതാവ് സുധാകറിനെ അറിയിച്ചിരിക്കുകയാണ് രവിതേജ. ശരത് മാണ്ഡവയാണ് രാമറാവു ഓൺ ഡ്യൂട്ടിയുടെ തിരക്കഥയും സംവിധാനവും നിർവ​ഹിച്ചത്. 

രവിതേജയുടെ ഈയിടെയിറങ്ങിയ മറ്റു ചിത്രങ്ങളും തുടരെ പരാജയപ്പെട്ടിരുന്നു. തിരക്കഥ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്നാവശ്യപ്പെട്ട് ഈയിടെ രവി തേജയുടെ ആരാധകർ അദ്ദേഹത്തിന് തുറന്ന കത്തെഴുതിയിരുന്നു. താരം തിടുക്കപ്പെട്ട് സിനിമകൾ തിരഞ്ഞെടുക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. ടൈ​ഗർ നാ​ഗേശ്വര റാവു, ധമാക്ക, രാവണാസുര എന്നീ ചിത്രങ്ങളാണ് രവി തേജയുടേതായി ഇനി വരാനുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്