ചലച്ചിത്രം

ചാക്കോച്ചൻ സ്റ്റൈലിൽ മഞ്ജരിയുടെ ഡാൻസ്, വൈറലായി വിഡിയോ

സമകാലിക മലയാളം ഡെസ്ക്

'ദേവദൂതർ പാടി' എന്ന ഹിറ്റ് ​ഗാനത്തിന്റെ രണ്ടാം വരവ് ആഘോഷമാക്കുകയാണ് ആരാധകർ. പാട്ടിനേക്കാൾ ശ്രദ്ധിക്കപ്പെട്ടത് കുഞ്ചാക്കോ ബോബന്റ് പാമ്പ് ഡാൻസായിരുന്നു. അമ്പലപ്പറമ്പിൽ നിന്നുള്ള താരത്തിന്റെ രസകരമായ നൃത്തം ആരാധകരുടെ മനസു കവർന്നു. അതിനു പിന്നാലെ നിരവധി പേരാണ് ചാക്കോച്ചൻ സ്റ്റൈൽ ഡാൻസുമായി എത്തിയത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ​ഗായിക മഞ്ജരിയുടെ പ്രകടനമാണ്. 

ടിവിയിൽ 'ദൂവദൂതർ പാടി' ​ഗാനം വച്ചാണ് മഞ്ജരിയുടെ ഡാൻസ് കളി. വളരെ രസകരമായി ചാക്കോച്ചന്റെ ചുവടുകൾ അതുപോലെ പകർത്താൻ മഞ്ജരിക്ക് ആയിട്ടുണ്ട്. 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടാണ് താരം വിഡിയോ പങ്കുവച്ചത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിഡിയോ. നിരവധി പേരാണ് മഞ്ജരിയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. 

മമ്മൂട്ടി നായകനായി എത്തിയ കാതോട് കാതോരം എന്ന സിനിമയിലെ ഗാനമാണിത്. 37 വര്‍ഷത്തിനു ശേഷം പുനരാവിഷ്‌കരിച്ചപ്പോൾ അമ്പലപ്പറമ്പിലെ ഗാനമേളയ്ക്ക് ഗാനം പാടുന്നതായാണ് ചിത്രത്തിലുള്ളത്. പാട്ടു കേട്ട് കാണികള്‍ക്ക് ഇടയില്‍ നിന്ന് രസകരമായി ഡാന്‍സ് ചെയ്യുന്ന കുഞ്ചാക്കോ ബോബനേയും കാണാം. പാട്ടിനൊപ്പം തന്നെ ചാക്കോച്ചന്റെ ചുവടുകളും ആരാധകരുടെ ഹൃദയം കവർന്നു. ഒഎന്‍വിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം പകര്‍ന്നത്. കെജെ യേശുദാസ് ആലപിച്ച ഗാനം പുനരാവിഷ്‌കരിച്ചത് ബിജു നാരായണന്റെ ശബ്ദത്തിലാണ്. 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍' എന്ന ജനപ്രിയ ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി