ചലച്ചിത്രം

വർഷങ്ങൾക്കു ശേഷം നാട്ടിലെത്തി ​ഗോപിക, കുടുംബത്തിനൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ പുറത്ത്; ഒരു മാറ്റവുമില്ലല്ലോ എന്ന് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു ​ഗോപിക. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലാണ് താരം നായികയായി എത്തിയത്. എന്നാൽ വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം. ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ​ഗോപിക ഇന്ന് രണ്ട് മക്കളുടെ അമ്മയാണ്. വർഷങ്ങൾക്കു ശേഷം കുടുംബത്തിനൊപ്പം നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ​ഗോപിക. 

കുടുംബാം​ഗങ്ങൾക്കൊപ്പം അവധി ആഘോഷമാക്കുന്ന ​ഗോപികയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. സോഷ്യൽമീഡിയയിൽ സജീവമല്ലാത്തതിനാൽ ​ഗോപികയുടെ വിശേഷങ്ങൾ ആരാധകർ അറിയാറില്ല. സഹോദരി ഗ്ലിനിയാണ് ​ഗോപികയുടെ അവധിക്കാല ചിത്രങ്ങൾ തന്റെ ഫേയ്സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ​ഗോപികയുടെ ഭർത്താവും മക്കളുമൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നു. കൂടാതെ അച്ഛനും അമ്മയും മത്തശ്ശിക്കുമൊപ്പം സഹോദരിയ്ക്കുമൊപ്പമുള്ള സന്തോഷ നിമിഷങ്ങളുമുണ്ട്. 

മഞ്ഞ ഡ്രസ്സിൽ അതിസുന്ദരിയായാണ് ​ഗോപികയെ കാണുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും തങ്ങളുടെ പ്രിയ താരത്തിന്റെ സൗന്ദര്യത്തിന് ഒരു മാറ്റവുമില്ലെന്നാണ് ആരാധകരുടെ കമന്റുകൾ. നിരവധി പേരാണ് താരത്തിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. 

ഡോക്ടറായ അജിലേഷ് ചാക്കോ ആണ് ഗോപികയുടെ ഭർത്താവ്. 2008 ജൂലൈ 17 നായിരുന്നു ഇരുവരുടെയും വിവാഹം. ആമി, ഏദൻ എന്നിവരാണ് മക്കൾ. രണ്ടുപേരും ഓസ്ട്രേലിയയിൽ ആണ് പഠനം. ​ഗേളി എന്നായിരുന്നു ​ഗോപികയുടെ യഥാർത്ഥ പേര്. സിനിമയിലേക്ക് എത്തിയപ്പോൾ പേര് മാറ്റുകയായിരുന്നു. 

2002ൽ പ്രണയമണിത്തൂവർ എന്ന ചിത്രത്തിലൂടെയാണ് ​ഗോപികയുടെ അരങ്ങേറ്റം. ഈ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. 2003 ൽ ഇറങ്ങിയ ഫോർ ദി പീപ്പിളിലൂടെയാണ് ​ഗോപിക ശ്രദ്ധ നേടുന്നത്. തുടർന്ന് മായാവി, ചാന്തുപൊട്ട്, അണ്ണൻ തമ്പി, വെറുതെ ഒരു ഭാര്യ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചു. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് സിനിമകളിലും താരം ശ്ര​ദ്ധ നേടി.  വിവാഹത്തിനുശേഷം 2013 വരെ താരം സിനിമാരംഗത്ത് സജീവമായിരുന്നു. ഭാര്യ അത്ര പോര എന്ന സിനിമയിലാണ് ഗോപിക ഒടുവിൽ അഭിനയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്