ചലച്ചിത്രം

യൂ ട്യൂബില്‍ കണ്ടത് ഒരുകോടിയലധികം പേര്‍; തരംഗമായി 'ദേവദൂതര്‍ പാടി'

സമകാലിക മലയാളം ഡെസ്ക്


കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രം ആഗസ്റ്റ് 11ന് തീയേറ്ററില്‍ എത്തും. റിലീസിന് മുന്‍പായി ചിത്രത്തില്‍ 'ദേവദൂതര്‍ പാടി' എന്ന പാട്ടിന് ചുവട് വയ്ക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു. കഴിഞ്ഞയാഴ്ച ഇറങ്ങിയ വീഡിയോ ഇതിനകം കണ്ടത് ഒരു കോടിയലധികം ആളുകളാണ്.

ഭരതന്‍  ചിത്രമായ കാതോട് കാതോരത്തിന് വേണ്ടി ഒഎന്‍വി കുറുപ്പ് - ഔസപ്പേച്ചന്‍ - യേശുദാസ് എന്നിവരാണ് ഈ ഗാനം അണിയിച്ചൊരുക്കിയത്. 1985ല്‍ പുറത്തിറങ്ങിയ ഈ ഗാനം പുതുതായി ആലപിച്ചിരിക്കുന്നത് ബിജു നാരായണനാണ്.

37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'ദേവദൂതര്‍ പാടി' എന്ന ഗാനം വീണ്ടും എത്തുന്നത്. ചാക്കോച്ചന്റെ ഡിസ്‌കോ ഡാന്‍സ് ആയിരുന്നു ഇത്തവണ പാട്ടിന്റെ ഹൈലൈറ്റ്. ഉത്സവ പറമ്പുകളിലും മറ്റും ഇത്തരമൊരു കഥാപാത്രം ഉണ്ടാകുമെന്നും ആ വ്യക്തിയെ അതിമനോഹരമായാണ് ചാക്കോച്ചന്‍ അവതരിപ്പിച്ചതെന്നുമാണ് ആരാധകര്‍ പറയുന്നത്. 

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍', 'കനകം കാമിനി കലഹം' എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു' ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഞ്ഞപ്പിത്തം: നാലുജില്ലകളില്‍ ജാഗ്രത, കുടിവെള്ള സ്രോതസുകളില്‍ പരിശോധന

മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല്‍ വിതരണം തടസപ്പെട്ടേക്കും

'യോഗയ്ക്കായി രാംദേവ് ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, സ്വാധീനമുള്ള വ്യക്തിയുമാണ്: പക്ഷേ...'

'ഡാ മോനെ സുജിത്തേ'...; വീടിന് മുകളില്‍ സഞ്ജുവിന്റെ ചിത്രം, ആരാധകനെ പേരെടുത്ത് വിളിച്ച് താരം, വിഡിയോ

വിവാഹമോചനക്കേസില്‍ സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്ത കേസ്: രണ്ട് മലയാളി അഭിഭാഷകര്‍ക്ക് ജാമ്യം