ചലച്ചിത്രം

ഭരത് മുരളി പുരസ്കാരം ദുർ​ഗ കൃഷ്ണയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

തിമൂന്നാമത് ഭരത് മുരളി പുരസ്കാരം നടി ദുർ​ഗ കൃഷ്ണയ്ക്ക്. ഉടൽ എന്ന സിനിമയിലെ പ്രകടനമാണ് ദുർ​ഗ കൃഷ്ണയെ പുരസ്കാരത്തിന് അർഹയാക്കിയത്. അന്തരിച്ച നടൻ മുരളിയുടെ പേരിൽ ഭരത് മുരളി കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയതാണ് പുരസ്കാരം. മുരളിയുടെ 13ാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഈ മാസം 30ന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ കെ പി കുമാരൻ പുരസ്കാരം സമ്മാനിക്കും. സംവിധായകൻ ആർ ശരത്, മാധ്യമ പ്രവർത്തകൻ എം കെ സുരേഷ്, കൾച്ചറൽ സെന്റർ ചെയർമാൻ പല്ലിശ്ശേരി, സെക്രട്ടറി വി കെ സന്തോഷ് കുമാർ എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിശ്ചയിച്ചത്. 

രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ഷൈനി എന്ന കഥാപാത്രത്തെയാണ് ദുർ​ഗ കൃഷ്ണ അവതരിപ്പിച്ചത്. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച പ്രകടനമാണ് ദുർ​ഗ കാഴ്ചവച്ചത്.  ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിർമിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍