ചലച്ചിത്രം

ശ്രീനിവാസന് സ്നേഹ ചുംബനം നൽകി മോഹൻലാൽ; വൈറലായി ദാസന്റേയും വിജയന്റേയും ചിത്രം

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ എക്കാലത്തേയും മികച്ച കൂട്ടുകാർ നാടോടിക്കാറ്റിലെ ദാസനും വിജയനുമാണ്. ദുരിതത്തിലും സന്തോഷത്തിലുമെല്ലാം ഒന്നിച്ചു നിൽക്കുന്ന ഇവർ വർഷങ്ങൾക്കിപ്പുറവും ചർച്ചയാവാറുണ്ട്. മോഹൻലാലും ശ്രീനിവാസനുമാണ് ദാസന്റേയും വിജയന്റേയും വേഷങ്ങളിൽ എത്തിയത്. നിരവധി സിനിമകളിലാണ് ഇരുവരും ഒന്നിച്ചിട്ടുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവരുവരേയും ഒന്നിച്ച് ഒരേ വേദിയിൽ
മലയാളികൾ കണ്ടിട്ടില്ല. എന്നാൽ  ഇപ്പോൾ വർഷങ്ങൾക്കു ശേഷം ഇരുവരും ഒരു വേദിയിൽ ഒന്നിച്ചെത്തിയിരിക്കുകയാണ്. 

താരസംഘടനയായ അമ്മ നടത്തുന്ന താരനിശയിലാണ് മോഹൻലാലും ശ്രീനിവാസനും ഒരേ വേദിയിൽ എത്തിയത്. കരൾ രോ​ഗ ബാധിതനായി ചികിത്സയിലായിരുന്ന ശ്രീനിവാസൻ കുറച്ചു നാളുകളായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്. ആരോ​ഗ്യസ്ഥിതി വീണ്ടെടുത്തതിനു പിന്നാലെയാണ് താരം അമ്മയുടെ ചടങ്ങിന് എത്തിയത്. സംവിധായകൻ സത്യൻ അന്തിക്കാടിനൊപ്പമാണ് ശ്രീനിവാസൻ വേദിയിലേക്ക് കയറിയാത്. തുടർന്ന് ശ്രീനിവാസന്റെ കവിളില്‍ മോഹൻലാൽ സ്‌നേഹ ചുംബനം നല്‍കുകയായിരുന്നു. 

ഇതിന്റെ വിഡിയോയും ചിത്രങ്ങളും സിനിമാപ്രേമികളുടെ മനസു കവരുകയാണ്. നിവിൻ പോളിയും അജു വർ​ഗീസും ഉൾപ്പടെയുള്ള  നിരവധി താരങ്ങളും ഈ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 'സിനിമ പഠിപ്പിച്ചവര്‍ സിനിമ കൊതിച്ചവര്‍ എന്നാണ് ചിത്രം പങ്കുവച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി കുറിച്ചത്.

നാടോടിക്കാറ്റാണ് ഇരുവരും ഒന്നിച്ച ആദ്യം ചിത്രം. ഇത് ഹിറ്റായതോടെ അക്കരെ അക്കരെ അക്കരെ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അയാള്‍ കഥയെഴുതുകയാണ്, ചന്ദ്ര ലേഖ തുടങ്ങിയ ഇരുപതോളം സിനിമകളില്‍ ഇരുവരും ഒരുമിച്ചെത്തി. 2010ല്‍ പുറത്തിറങ്ങിയ 'ഒരുനാള്‍ വരും' ആണ് ഇരുവരും ഒന്നിച്ചെത്തിയ അവസാന സിനിമ.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന