ചലച്ചിത്രം

'എസ്എഫ്ഐ ജാഥയുടെ പുറകിലാണ് ആദ്യമായി മോഹൻലാലിനെ കാണുന്നത്'; ഷാജി കൈലാസ്

സമകാലിക മലയാളം ഡെസ്ക്

ലാളികൾക്ക് വമ്പൻ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ജോഡികളാണ് മോഹൻലാലും ഷാജി കൈലാസും. ആറാം തമ്പുരാൻ, നരസിംഹം ഉൾപ്പടെ ഇരുവരും ഒന്നിച്ച നിരവധി സിനിമകൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോൾ എലോൺ എന്ന സിനിമയിലൂടെ വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. ഇതുവരെ ചെയ്ത മാസ് സിനിമകളിൽ നിന്നു മാറിയുള്ളതാണ് ചിത്രം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ഇരുവരുടേയും ആദ്യത്തെ കൂടിക്കാഴ്ചയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഷാജി കൈലാസ്. 

കോളജ് കാലഘട്ടത്തിൽ എസ്എഫ്ഐയുടെ ജാഥയിൽ വച്ചാണ് ആദ്യമായി മോഹൻലാലിനെ കാണുന്നത് എന്നാണ് സംവിധായകൻ പറയുന്നത്. കോളജില്‍ ക്ലാസ് ഒക്കെ കട്ട് ചെയ്ത് നടക്കുന്ന ഗ്യാങ്ങിലുണ്ടായിരുന്ന ആളാണ് മോഹൻലാലെന്നും സെക്രട്ടറിയേറ്റിന്റെ മുമ്പിലൊക്കെ അദ്ദേഹത്തെ കാണാറുണ്ടായിരുന്നുവെന്നുമാണ് ഷാജി കൈലാസ് പറയുന്നത്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കോളേജില്‍ പിന്നെ എസ്എഫ്‌ഐ പോസ്റ്ററുകളൊക്കെ എഴുതുന്നുത് ഞാന്‍ ആയിരുന്നു. അങ്ങനെ പോവുന്ന സമയത്ത് ഒരു വലിയ ജാഥയുടെ പുറകില്‍ മോഹന്‍ലാല്‍ പോകുന്നത് ഞാന്‍ കണ്ടു. അന്ന് അദ്ദേഹത്തിന്റെ നാടകമൊക്കെ ഞാന്‍ കാണാറുണ്ട്. ഭയങ്കര രസത്തില്‍ നടക്കുന്ന ഒരാള്‍. കോളേജില്‍ ക്ലാസ് ഒക്കെ കട്ട് ചെയ്ത് നടക്കുന്ന ഗ്യാങ്ങിലുണ്ടായിരുന്നതാണ് മോഹന്‍ലാല്‍. പിന്നെ സെക്രട്ടറിയേറ്റിന്റെ മുമ്പിലൊക്കെ കാണാം. ഞാന്‍ ക്ലാസിന് പോയി തിരിച്ചുവരുന്ന സമയത്തും അദ്ദേഹത്തിനെ അവിടെ കാണാം.'- ഷാജി കൈലാസ് പറഞ്ഞു. 

പിന്നീട് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് മോഹൻലാലിനെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'പിന്നെ ഞാന്‍ കണ്ടത് ബാലുചേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പോയപ്പോഴാണ്. 'വാ കുരുവി വരു കുരുവി' എന്ന സിനിമയായിരുന്നു അത്. അന്ന് 33 സിനിമയാണ് ലാല്‍ ചെയ്യുന്നത്. മോഹന്‍ലാല്‍ ലൊക്കേഷനില്‍ എത്തി,നോക്കുമ്പോഴാണ് ഞാന്‍ അവിടെ നില്‍ക്കുന്നത് കണ്ടത്. കണ്ടപ്പോള്‍ മനസിലായി. എന്നെ നോക്കി 'അല്ലാ'എന്ന് പറഞ്ഞു. ഞാന്‍ അതേ, കോളേജിലെ ടീമാണെന്ന് പറഞ്ഞു. വീട്ടിലൊക്കെ പറഞ്ഞിട്ടാണോ വന്നതെന്ന് എന്നോട് ചോദിച്ചു. അന്നൊക്കെ വീട്ടില്‍ പറയാതെ ഒളിച്ചോടി സിനിമയിലെത്തുന്ന ആള്‍ക്കാരുണ്ട്. വീട്ടില്‍ പറഞ്ഞിട്ടാണ് വരുന്നതെന്ന് പറഞ്ഞു. ആ സൗഹൃദം പിന്നെ എവിടെ കണ്ടാലും തുടര്‍ന്നു,'- ഷാജി കൈലാസ് കൂട്ടിച്ചേർത്തു. 
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ