ചലച്ചിത്രം

വിലക്ക് നീക്കി, ദുൽഖറിന്റെ സീതാരാമം യുഎഇയിൽ നാളെ എത്തും

സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാൻ നായകനായി എത്തിയ റോമാന്റിക് ചിത്രം സീതാരാമം സിനിമാപ്രേമികളുടെ ഹൃദയം കവരുകയാണ്. മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. അതിനു പിന്നാലെ മറ്റൊരു സന്തോഷവാർത്ത കൂടി പുറത്തുവരികയാണ്. ചിത്രത്തിന് യുഎഇയിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കി. ദുൽഖർ സൽമാൻ തന്നെയാണ് സന്തോഷം ആരാധകരെ അറിയിച്ചത്. 

ചിത്രം യുഎഇയിൽ നാളെ റിലീസിന് എത്തുമെന്നും താരം വ്യക്തമാക്കി. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് ചിത്രത്തിന്റെ പ്രദർശനം വിലക്കിയത്. യുഎഇയ്ക്ക് പിന്നാലെ ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ചിത്രത്തെ വിലക്കിയിരുന്നു. 

എന്തായാലും മികച്ച കളക്ഷനാണ് ഇതിനോടകം ചിത്രം നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളിൽ 33 കോടി രൂപയാണ് ചിത്രത്തിന്റെ ബോക്സ് ഓഫിസ് കളക്ഷൻ. കേരളത്തിലും ആന്ധ്രയിലും തെലങ്കാനയിലും മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. ചിത്രം വിജയമായതിനു പിന്നാലെ പ്രേക്ഷകർക്കു നന്ദി പറഞ്ഞുകൊണ്ട് താരം കുറിപ്പ് പങ്കുവച്ചിരുന്നു. 

ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. മൃണാൾ താക്കൂറാണ് ചിത്രത്തിലെ നായികയായി എത്തിയത്. ഹാനു രാഘവപുഡി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ‍ രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തി. പി എസ് വിനോദ് ആണ് ഛായാഗ്രഹണം. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം നല്‍കുന്നു.1960കളില്‍ ജമ്മു ആന്‍ഡ് കാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു