ചലച്ചിത്രം

രംഭയും സം​ഗീതയും മീനയെ കാണാനെത്തി, കൂട്ടുകാരികൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ താരസുന്ദരി മീനയുടെ അപ്രതീക്ഷിത വിയോ​ഗം സിനിമാലോകത്തേയും ആരാധകരേയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ഭർത്താവിന്റെ വേർപാടിനെ തുടർന്ന് സിനിമയിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമെല്ലാം ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു സന്തോഷ നിമിഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. കൂട്ടുകാരികളുമായുള്ള കൂടിക്കാഴ്ചയാണ് പങ്കുവച്ചത്. 

നടിമാരായ രംഭ, സംഘവി വെങ്കടേഷ്, സംഗീത കൃഷ് എന്നിവരാണ് സൗഹൃദ ദിനത്തിൽ മീനയെ കാണാനെത്തിയത്. ഇവരുടെ കുടുംബത്തിനൊപ്പമായിരുന്നു സന്ദർശനം. കൂട്ടുകാരികൾക്കൊപ്പമുള്ള ചിത്രങ്ങളാണ് മീന പങ്കുവച്ചത്. മകൾ നൈനികയേയും ചിത്രത്തിൽ കാണാം. 

എന്തായാലും ആരാധകർ ആഘോഷമാക്കുകയാണ് ചിത്രങ്ങൾ. കൂട്ടുകാരികള്‍ക്കൊപ്പം ചിരിയോടെ നിൽക്കുന്ന മീനയെ കണ്ടതിന്റെ സന്തോഷം എന്നാണ് ആരാധകർ കമന്റ് ചെയ്തത്. എപ്പോഴും ചിരിച്ചു സന്തോഷത്തോടെയിരിക്കാനും അവർ പറയുന്നു. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. 

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ജൂണ്‍ 28 നായിരുന്നു വിദ്യാസാഗറിന്റെ വിയോഗം. നാല്‍പത്തിയെട്ടു വയസ്സായിരുന്നു. 95 ദിവസത്തോളം സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു വിദ്യസാഗര്‍ മരണത്തിന് കീഴടങ്ങിയത്. എക്‌മൊ ചികിത്സയിലായിരുന്നു. ഹൃദയവും ശ്വാസകോശവും തകരാറിലായിരുന്നു. ഇവ രണ്ടും മാറ്റിവെക്കാനുള്ള കാത്തിരിപ്പിലായിരുന്നു. അനുയോജ്യരായ ദാതാവിനെ കണ്ടെത്താന്‍ പരമാവധി ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. 2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. നൈനിക എന്ന മകളും ഇവർക്കുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്