ചലച്ചിത്രം

'ഈ കുഴിയില്‍ ചാടിയാടി സിനിമ കാണും മനുഷ്യര്‍'; പാട്ടിലൂടെ പിന്തുണ അറിയിച്ച് ഹരീഷ് പേരടി; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് പിന്തുണ അറിയിച്ച് നടൻ ഹരീഷ് പേരടി. രസകരമായ ഒരു പാട്ടിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. ചിത്രം കാണേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണെന്നും വിഡിയോയിൽ ഹരീഷ് പേരടി പറയുന്നു. 

ദേവദൂതർ പാടി എന്ന ​ഗാനത്തിന്റെ പാരഡിയിലൂടെയാണ് ഹരീഷ് പിന്തുണ അറിയിച്ചത്. "അടിമക്കൂട്ടം പാടി, കടന്നല്‍ക്കൂട്ടം പാടി’എന്നിട്ടും ഈ കുഴിയില്‍ ചാടിയാടി സിനിമ കാണും മനുഷ്യര്‍..ചാക്കോച്ചന്റെയും പൊതുവാളിന്റെയും 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമ എല്ലാവരും കാണുക. ഈ സിനിമ കാണുക എന്നത് സാമൂഹിക ഉത്തരവാദിത്വമാണ്. ഒരു സാംസ്കാരിക പ്രവർത്തനമാണ്"- ഹരീഷ് പേരടി പറഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. 

ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായത്. 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന വാചകമാണ് ചിലരെ ചൊടിപ്പിച്ചത്. ചിത്രത്തിന് ബഹിഷ്കരണ ആഹ്വാനം വരെ നേരിടേണ്ടിവന്നു. ഏതിനുപിന്നാലെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ ചിത്രത്തിന് പിന്തുണയുമായി രം​ഗത്തെത്തി. വിഷത്തിൽ പ്രതികരണവുമായി കുഞ്ചാക്കോ ബോബനും രം​ഗത്തെത്തിയിരുന്നു. സർക്കാരിന് എതിരല്ല പോസ്റ്റർ എന്നാണ് താരം പറഞ്ഞത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താൻ കേസു കൊട്’. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു