ചലച്ചിത്രം

ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; ​ഗായകൻ രാഹുൽ ജെയ്നിനെതിരെ പരാതിയുമായി കോസ്റ്റ്യും സ്റ്റൈലിസ്റ്റ്, കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് ​ഗായകൻ രാഹുൽ ജയ്നിനെതിരെ ബലാത്സം​ഗ കേസ്. കോസ്റ്റ്യൂം സ്റ്റൈലിസ്റ്റിന്റെ പരാതിയിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മുംബൈയിലെ രാഹുലിന്റെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് 30 കാരി പൊലീസിൽ പരാതി നൽകിയത്. എന്നാൽ ആരോപണങ്ങൾ രാഹുൽ തള്ളി. 

ഇന്‍സ്റ്റാഗ്രാം വഴിയാണ് രാഹുലുമായി പരിചയപ്പെട്ടതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. തന്റെ വർക്കുകളെ പ്രശംസിക്കുകയും  വസ്ത്രാലങ്കാരജോലി നല്‍കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. അന്ധേരിയയിലെ തന്റെ ഫ്ലാറ്റിൽ വച്ചുകാണാൻ ആവശ്യപ്പെടുകയായിരുന്നു. ഓഗസ്റ്റ് 11-ന് ഫ്‌ളാറ്റിലെത്തിയപ്പോള്‍ അലമാര കാണിക്കാനെന്ന് പറഞ്ഞ് കിടപ്പുമുറിയിലേക്ക് വിളിച്ചുകൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇയാളെ എതിർക്കുകയും തെളിവ് നശിപ്പിക്കാനുള്ള ശ്രമം തടയുകയും ചെയ്തപ്പോൾ തന്നെ ആക്രമിച്ചെന്നും യുവതി പറയുന്നു. ഫ്രീലാൻസ് കോസ്റ്റ്യൂം സ്റ്റൈലിസ്റ്റാണ് യുവതി. 

പരാതിയില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഒഷിവാര പൊലീസ് അറിയിച്ചു. യുവതിയെ അറിയില്ലെന്നും ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും രാഹുല്‍ ജെയിന്‍ പ്രസ്താവനയിലൂടെ പറഞ്ഞു. ഇതിനു മുൻപും തനിക്കെതിരെ ഇത്തരം ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇന്ന് എനിക്ക് നീതി ലഭിച്ചു. ഈ യുവതിയും അവരുമായി ബന്ധമുള്ളവരാണെന്നാണ് കരുതുന്നതെന്നും ​ഗായകൻ പറഞ്ഞു. ബോളിവുഡ് ഗാനരചയിതാവായ സ്ത്രീയുടെ പരാതിയിലാണ് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ രാഹുലിന്റെപേരില്‍ ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, കുട്ടിയെ ഉപേക്ഷിക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു