ചലച്ചിത്രം

'നിന്റെ ചുറ്റും കുടുക്കുകളാ', നി​ഗൂഡത നിറച്ച് 'കുടുക്ക്' ട്രെയിലർ

സമകാലിക മലയാളം ഡെസ്ക്

കൃഷ്ണ ശങ്കറും ദുർ​ഗ കൃഷ്ണയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘കുടുക്ക് 2025’ ന്റെ ട്രെയിലർ പുറത്ത്. നി​ഗൂഢത നിറച്ചുകൊണ്ടുള്ള ട്രെയിലർ ഇതിനോടകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. ‘അള്ള് രാമേന്ദ്രന്’ ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രം  കോവിഡാനന്തര കാലഘട്ടത്തില്‍ 2025 ന്റെ പശ്ചാത്തലത്തിലാണ് പറയുന്നത്. 

ടെക്നോളജി ജീവിതത്തിനുമേല്‍ അത്രമേല്‍ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്‍റെ സ്വകാര്യതയാണ് ചിത്രത്തിന്‍റെ വിഷയം. ‘ ദി ഫ്യൂച്ചർ ഈസ് ട്വിസ്റ്റഡ് ’ എന്ന കൗതുകമുണര്‍ത്തുന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രം കോമഡിയും റൊമാന്‍സും മിസ്റ്ററിയും ഒക്കെ അടങ്ങിയ ഒരു കംപ്ലീറ്റ്‌ പാക്കേജാണ്. മാരൻ എന്ന കഥാപാത്രമായാണ് കൃഷ്ണ ശങ്കർ എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്‌, സ്വാസിക എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്‌, ദുര്‍ഗ കൃഷ്ണ, സ്വാസിക എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൃഷ്ണശങ്കര്‍, ബിലഹരി, ദീപ്തി റാം എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രഫി വിക്കി, ഛായാഗ്രഹണം അഭിമന്യു വിശ്വനാഥ്, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം ഭൂമി, മണികണ്ഠന്‍ അയ്യപ്പ, പശ്ചാത്തല സംഗീതം ഭൂമി, മുജീബ് മജീദ്, കലാസംവിധാനം ഇന്ദുലാല്‍, അനൂപ്, വസ്ത്രാലങ്കാരം ഫെമിന ജബ്ബാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് പ്രഭാകര്‍, അസോസിയേറ്റ് ഡയറക്ടര്‍ ആനന്ദ് ശ്രീനിവാസന്‍, സ്റ്റില്‍സ് അരുണ്‍ കിരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രാഹുലിന്റെ കാറില്‍ രക്തക്കറ, പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ നിര്‍ണായക തെളിവ്; ഫോറന്‍സിക് പരിശോധന

ഇടുക്കിയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം; വിനോദ സഞ്ചാരത്തിനും നിയന്ത്രണം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍