ചലച്ചിത്രം

ആദ്യമായി വിമാനത്തിൽ പറന്ന് അപ്പച്ചി, സ്വപ്നം സഫലമാക്കി അഹാന; വിഡിയോ

സമകാലിക മലയാളം ഡെസ്ക്


സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് അഹാന കൃഷ്ണ. ഇൻസ്റ്റ​ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയുമെല്ലാം താരം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത് താരം പങ്കുവച്ച പുതിയ വിഡിയോ ആണ്. വർഷങ്ങളായി തനിക്കും കുടുംബത്തിനും ഒപ്പം താമസിക്കുന്ന അപ്പച്ചിയുടെ വലിയ ഒരു ആ​ഗ്രഹം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് താരം. 

ഒരിക്കലെങ്കിലും വിമാനത്തിൽ കയറണം എന്നതായിരുന്നു അപ്പച്ചിയുടെ വലിയ ആഗ്രഹം. അടുത്തിടെ അപ്പച്ചിയുടെ ആ​ഗ്രഹത്തെക്കുറിച്ച് അറിഞ്ഞതോടെയാണ് അഹാനയും സഹോദരി ഇഷാനിയും ചേർന്ന് വിമാനയാത്ര പ്ലാൻ ചെയ്തത്. ചെന്നൈയിലേക്കായിരുന്നു ഇവരുടെ യാത്ര. ചെന്നൈയിൽ അപ്പച്ചി ഏറെനാൾ താമസിച്ചിട്ടുണ്ട്. അതിനാലാണ് യാത്രയ്ക്കായി ചെന്നൈ തിരഞ്ഞെടുത്തതെന്നും അഹാന പറയുന്നു.

യാത്രയ്ക്ക് അഞ്ചു ദിവസം മുൻപാണ് അഹാന വിമാന യാത്രയെക്കുറിച്ച് അപ്പച്ചിയോട് പറയുന്നത്. എന്നാൽ ഇത് ആദ്യം വിശ്വസിക്കാൻ അപ്പച്ചി തയ്യാറായില്ല. ആദ്യ വിമാനയാത്രയ്ക്കായി വളരെ ആവേശത്തോടെയാണ് അപ്പച്ചി ഒരുങ്ങിയത്. രണ്ടു ദിവസം മുൻപ് തന്നെ യാത്രയ്ക്കുള്ള പാക്കിങ്ങൊക്കെ നടത്തി. പുതിയ ബ്ലൗസ് തയിച്ചു വാങ്ങിയ വിശേഷമെല്ലാം അപ്പച്ചി പങ്കുവയ്ക്കുന്നുണ്ട്. യാത്രയിൽ ഉടനീളം അപ്പച്ചിയോട് അഹാനയും ഇഷാനിയും വിമാനത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഏറെ ആകാക്ഷയോടെയാണ് അപ്പച്ചി ഇതെല്ലാം കേട്ടിരുന്നത്. ‘പേടിയുണ്ടോ?’ എന്ന അഹാനയുടെ ചോദ്യത്തിന്, ‘ഇല്ലെടാ, നിങ്ങൾ കൂടെയില്ലേ’, എന്നാണ് അപ്പച്ചിയുടെ മറുപടി. ഇനി‌യുള്ള യാത്രയെല്ലാം വിമാനത്തിലാക്കിയാൽ മതിയെന്നും അപ്പച്ചി പറയുന്നുണ്ട്. 

എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിഡിയോ. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.  ‘പലർക്കും സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയും, എന്നാൽ കുറച്ചുപേർക്ക് മാത്രമേ മറ്റുള്ളവർക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവരെ സഹായിക്കാൻ കഴിയൂ’ എന്നായിരുന്നു ഒരാളുടെ കമന്റ്. നിരവധി പേരാണ് അഹാനയേയും ഇഷാനിയേയും പ്രശംസിച്ചുകൊണ്ട് കമന്റുകൾ പോസ്റ്റ് ചെയ്യുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

''പുല്‍മൈതാനത്തെ കടുംപച്ചയും ഇളം പച്ചയുമെന്നു വേര്‍തിരിച്ചിടുന്നു; ഗോരംഗോരോയില്‍ ചുറ്റിത്തിരിയുന്ന മേഘങ്ങളുടെ നിഴലുകള്‍''

മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോടാണ്, സഹിക്കാനാവുന്നില്ലെങ്കില്‍ വൈദ്യ സഹായം തേടണമെന്ന് നടി റോഷ്ന

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: ആരോഗ്യമന്ത്രി

കുറഞ്ഞ പലിശയ്ക്ക് വിദ്യാഭ്യാസ വായ്പ വേണോ?, ഇതാ നിരക്ക്