ചലച്ചിത്രം

'ഭാവന മാതൃകയും പ്രചോദനവുമാണ്', സ്നേഹവാക്കുകൾ കേട്ട് നിറകണ്ണുകളോടെ നടി; വിഡിയോ വൈറൽ  

സമകാലിക മലയാളം ഡെസ്ക്



ടി ഭാവനയെക്കുറിച്ച് സംസാരിക്കുന്ന ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോഴിക്കോട് നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരത്തെ ചടങ്ങിലേക്ക് ഔദ്യോ​ഗികമായി സ്വാ​ഗതം ചെയ്യുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. ഭാവന കേരളത്തിലും കേരളത്തിന് പുറത്തുമുള്ള ആയിരക്കണക്കിന് വീടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്കും പുരുഷൻമാർക്കും കുട്ടികൾക്കും മാതൃകയും പ്രചോദനവുമാണെന്ന് പറഞ്ഞായിരുന്നു നടിയെ ചടങ്ങിലേക്ക് സ്വാ​ഗതം ചെയ്തത്. തന്നെക്കുറിച്ചുള്ള സ്നേഹവാക്കുകൾ നിറകണ്ണുകളോടെ കേട്ടിരിക്കുന്ന ഭാവനയെയും വിഡിയോയിൽ കാണാം. 

"കേരളത്തിലും കേരളത്തിന് പുറത്തുമുള്ള ആയിരക്കണക്കിന് വീടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്കും പുരുഷൻമാർക്കും കുട്ടികൾക്കും നിങ്ങൾ ഒരു യഥാർത്ഥ മാതൃകയും പ്രചോദനത്തിന്റെ ഉറവിടവുമാണ്. ഭാവന, വ്യക്തികൾ എന്ന നിലയിൽ ഞങ്ങൾ നിങ്ങളിൽ വളരെയധികം ക്യാരക്ടറും ശക്തിയും ധൈര്യവും കണ്ടെത്തുന്നു. ഞങ്ങൾ ആഴത്തിൽ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഗുണങ്ങളാണിവ. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാ മനുഷ്യരെയും മികച്ച വ്യക്തികളാക്കുകയും പ്രത്യാശ നൽകുകയും ചെയ്യുന്നവയാണ്", സ്വാ​ഗതപ്രസം​ഗത്തിൽ പറഞ്ഞതിങ്ങനെ. 

കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ നൂതന ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനത്തിനാണ് ഭാവന കോഴിക്കോട്ട് എത്തിയത്. 'കൂട്ടുകാരിയുടെ ഭർത്താവാണ് ഈ പരിപാടിയെക്കുറിച്ച് ആദ്യം പറഞ്ഞത്, ഈ മേഖലയെക്കുറിച്ച് ഒന്നും അറിയാത്ത എന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് ഞാൻ വേദിയിൽ എന്തു പറയാനാ എന്നായിരുന്നു ആദ്യം ചിന്തിച്ചത്, പക്ഷെ ഇവിടെ വന്നപ്പോൾ, നിങ്ങളുടെ സ്നേഹം കാണുമ്പോൾ ഏറെ സന്തോഷം', ഭാവന പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രഭാകരന്‍ വീണിട്ട് 15 വര്‍ഷം; പുലികള്‍ വീണ്ടും സംഘടിക്കുന്നു?, ശ്രീലങ്കയില്‍ ജാഗ്രത

പാക് അധീന കശ്മീര്‍ നമ്മുടേത്; തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: അമിത് ഷാ

ആദ്യത്തെ ആവേശം പിന്നീടുണ്ടാവില്ല; വണ്ണം കുറയ്‌ക്കുമ്പോൾ ഈ തെറ്റുകൾ ഇനി ചെയ്യ‌രുത്

'ജൂനിയര്‍ നടിമാരെ മടിയിലേക്കു വലിച്ചിടും, ടോപ്‌ലെസ് ആയവരെ ചുംബിക്കും': 'ഗോഡ്ഫാദര്‍' സംവിധായകനെതിരെ ഗുരുതര ആരോപണം

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരം, നിയമത്തെ അറിയാം