ചലച്ചിത്രം

'മണി പസിക്കിത് മണി'; ജയറാമിനെ ട്രോളി ഹോട്ടൽ ജീവനക്കാരൻ; വിഡിയോ പങ്കുവച്ച് കാളിദാസ്; വൈറൽ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ജയറാം. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിലാണ് ജയറാമിനെ അവസാനമായി കണ്ടത്. ചിത്രത്തിൽ താരത്തിന്റെ ആഴ്‌വാര്‍ക്കടിയന്‍ നമ്പി എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിന് ഇടയിലുള്ള ജയറാമിന്റെ മിമിക്രി സോഷ്യൽ മീ‍ഡിയയിൽ വൈറലായിരുന്നു. ചിത്രത്തിലെ രസകരമായ ഓർമകൾ നടന്മാരുടെ ശബ്ദം അനുകരിച്ചുകൊണ്ടാണ് താരം പ്രേക്ഷകരിൽ എത്തിച്ചത്. അന്നത്തെ ഒരു ഹിറ്റ് ഡയലോ​ഗിൽ ജയറാമിന് കൊടുത്ത ഒരു പണിയാണ് വൈറലാവുന്നത്. 

ഭാര്യ പാർവതിക്കും മകൾ മാളവികയ്ക്കുമൊപ്പം ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയ ജയറാമിനെ ഹോട്ടലിലെ ജീവനക്കാരനാണ് രസകരമായ ട്രോളിയത്. ഭക്ഷണവുമായി എത്തിയ ജീവനക്കാർ 'മണി പസിക്കിത് മണി' എന്ന് പറയുകയായിരുന്നു. ഇത് കേട്ട് ആദ്യം അമ്പരപ്പോടെയും പിന്നീട് ചിരിയോടെയും നോക്കുന്ന ജയറാമിനെയാണ് വിഡിയോയിൽ കാണുന്നത്. അടുത്തിരിക്കുന്ന പാർവതിയും ചിരിച്ചുകൊണ്ട് ഇത് ആസ്വദിക്കുകയാണ്. കാളിദാസ് ജയറാം ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

നടൻ പ്രഭുവിനെ അനുകരിച്ചുകൊണ്ടായിരുന്നു ജയറം  മണി പസിക്കത് മണി എന്ന ഡയലോ​ഗ് പറഞ്ഞത്. പൊന്നിയിൻ സെൽവന്റെ ക്ലൈമാക്സ് ഷൂട്ടിങ് നീണ്ടുപോയതോടെ തനിക്ക് വിശക്കുന്നുവെന്ന് മണിരത്നത്തോട് പറയുന്നതിനെ വളരെ രസകരമായ ജയറാം അവതരിപ്പിച്ചത്. സദസ്സിലുണ്ടായിരുന്ന രജനീകാന്തും കമൽഹാസനും ഉൾപ്പടെയുള്ളവർ ചിരിയോടെയാണ് ജയറാമിനെ കേട്ടിരുന്നത്. 

കാളിദാസ് ഷെയർ ചെയ്ത വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. നടി തൃഷ ഉൾപ്പടെയുള്ള നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം