ചലച്ചിത്രം

'കശ്മീർ ഫയൽസിന് രണ്ടാം ഭാ​ഗം വരുന്നു'; രാജ്യത്തിന്റെ അഭിമാനപ്രശ്നമെന്ന് വിവേക് അ​ഗ്നിഹോത്രി

സമകാലിക മലയാളം ഡെസ്ക്

രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ജൂറി തലവനും ഇസ്രയേലി സംവിധായകനുമായ നദാവ് ലാപിഡിന്റെ രൂക്ഷവിമർശനത്തിന് പിന്നാലെ കശ്മീര്‍ ഫയല്‍സിന് രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചു. കശ്മീർ പണ്ഡിറ്റുകളുടെ വംശഹത്യയുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങൾ ഇതിലൂടെ പുറത്തുകൊണ്ടുവരും എന്നാണ്  സംവിധായകൻ വിവേക് അ​ഗ്നിഹോത്രി പറഞ്ഞത്. 

കയ്യിലുള്ള തെളിവുകൾ ലോകത്തെ കാണിക്കും

 'ദ കശ്മീര്‍ ഫയല്‍സ്: അണ്‍ റിപ്പോര്‍ട്ടഡ്' എന്ന പേരിലാണ് ചിത്രം ഇറക്കുക. കശ്മീർ പണ്ഡിറ്റുകളുടെ വംശഹത്യയുമായി ബവ് 'ദ കശ്മീര്‍ ഫയല്‍സ്: അണ്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പത്ത് സിനിമകൾ എടുക്കാനുള്ള വിവരങ്ങൾ തന്റെ കയ്യിലുണ്ടെന്നും എന്നാൽ ഒരെണ്ണം എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും വിവേക് അ​ഗ്നിഹോത്രി പറഞ്ഞു. 

ഒരു കലാരൂപം എന്നതില്‍കവിഞ്ഞുള്ള പ്രാധാന്യം കശ്മീര്‍ ഫയല്‍സിന് കൈവന്നിട്ടുണ്ട്. ഇത് രാജ്യത്തിന്റെ അഭിമാന പ്രശ്‌നമാണ്.
കൈവശമുള്ളതെളിവുകള്‍ ലോകത്തിന് കാണിച്ചു കൊടുക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.- വിവേക് അ​ഗ്നിഹോത്രി പറഞ്ഞു. കശ്മീര്‍ ഫയല്‍സിന്റെ തുടര്‍ച്ച സിനിമയാണോ വെബ് സീരീസാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ക്ഷമാപണവുമായി ഇസ്രയേലി സംവിധായകൻ

അന്‍പത്തിമൂന്നാമത് ചലച്ചിത്രോത്സവത്തിന്റെ സമാനപനച്ചടങ്ങിലാണ് ലാപിഡ് വിമര്‍ശനം ഉന്നയിച്ചത്. ഐഎഫ്എഫ്‌ഐ പോലെയുള്ള പ്രൗഢമായ ഒരു ചലച്ചിത്രോത്സവത്തില്‍ ഇത്തരമൊരു ചിത്രം ഉള്‍പ്പെടുത്തുന്നത് അനുചിതമാണെന്ന് ലാപിഡ് പറഞ്ഞു. ഈ ചിത്രം കണ്ട് ഞങ്ങളെല്ലാം ഞെട്ടിപ്പോയി. അതൊരു വൃത്തികെട്ട പ്രൊപ്പഗന്‍ഡ ചിത്രമാണ്, എന്നായി ഇസ്രയേലി സംവിധായകന്റെ പ്രതികരണം. ഇത് വൻ വിമർശനങ്ങൾക്ക് ഇരയായതിനു പിന്നാലെ ലാപിഡ് ക്ഷമാപണം നടത്തി. ആരെയും വേദനിപ്പിക്കണമെന്ന് തനിക്കുണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. 

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഇറങ്ങിയതില്‍ വന്‍ വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നാണ് കശ്മീര്‍ ഫയല്‍. കശ്മീരി പണ്ഡിറ്റുകളുടെ പലായനം വിഷയമാക്കുന്ന ചിത്രത്തിന് പല സംസ്ഥാന സര്‍ക്കാരുകളും നികുതി ഇളവു നല്‍കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും