ചലച്ചിത്രം

ശരീരത്തിലെ സ്ട്രെച്ച് മാർക്കുകളും ചുളിവുകളും കാണിച്ച് നമിത പ്രമോദ്; കയ്യടിച്ച് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് നമിത പ്രമോദ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ്. 

തന്റെ ശരീരത്തിലെ സ്ട്രെച്ച് മാർക്കുകൾ വ്യക്തമാക്കിക്കൊണ്ടുള്ളതാണ് ചിത്രം. കാറിൽ ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്ന നമിതയെയാണ് ചിത്രത്തിൽ കാണുന്നത്. ഹലോ കർവ്സ്, സ്ട്രെച്ച് മാർക്കുകൾ, ചുളിവുകൾ- എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവച്ചത്. 

സോഷ്യൽ മീഡിയയിൽ പലപ്പോഴും പെർഫക്റ്റ് ലുക്കിൽ എത്താനായി താരങ്ങൾ കഠിനശ്രമങ്ങൾ നടത്തുമ്പോഴാണ്, തൻെ ശരീരത്തിലെ പാടുകളെ അം​ഗീകരിച്ചുകൊണ്ടുള്ള നമിതയുടെ പോസ്റ്റ്. ബോഡി പോസിറ്റിവിറ്റി സന്ദേശത്തോടെയുള്ള പോസ്റ്റ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല