ചലച്ചിത്രം

'കരയാനേ നേരമുണ്ടായിരുന്നുള്ളൂ, അയാളൊരു സാഡിസ്റ്റായിരുന്നു'; വിവാഹമോചനത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ ഇഷ്ട ​ഗായികയാണ് വൈക്കം വിജയലക്ഷ്മി. താരത്തിന്റെ തമിഴ് ​ഗാനങ്ങളും ഏറെ ശ്രദ്ധേയമാണ്. ​ഗായികയുടെ വിവാഹവും വേർപിരിയലുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ വിവാഹമോചനം നേടാനുണ്ടായ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് വിജയലക്ഷ്മി. 

വിവഹബന്ധത്തിൽ ഏറെ കഷ്ടപ്പെട്ടെന്നാണ് വിജയലക്ഷ്മി പറയുന്നത്. ഭർത്താവ് സാഡിസ്റ്റ് ആയിരുന്നെന്നും എന്ത് ചെയ്താലും നെ​ഗറ്റീവായാണ് പറഞ്ഞിരുന്നതെന്നും ​ഗായിക പറയുന്നത്. കരയാൻ മാത്രമാണ് നേരമുണ്ടായിരുന്നതെന്നും കൂട്ടിച്ചേർത്തു. തമിഴ് നടി ​ഗൗതമിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ​ഗായികയുടെ തുറന്നു പറച്ചിൽ. 

കൈകൊട്ടുന്നത്, താളംപിടിക്കുന്നത് ഒന്നും ഇഷ്ടമായിരുന്നില്ല. ഇത്രസമയം കഴിഞ്ഞാൽ പാടാൻ പാടില്ല. ഒരു സാഡിസ്റ്റായിരുന്നു. കരയാനേ നേരമുണ്ടായിരുന്നുള്ളൂ. തന്റെ അച്ഛനേയും അമ്മയേയും എന്നിൽ നിന്നും അകറ്റി. അതൊന്നും താങ്ങാൻ പറ്റിയിരുന്നില്ല. എന്റെ സാഹചര്യവും അവസ്ഥയും അറിഞ്ഞല്ലേ വിവാഹം കഴിച്ചതെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. അങ്ങനെ ഞാനാണ് പിരിയാമെന്ന് തീരുമാനിച്ചത്. എനിക്കെന്താണ് തോന്നുന്നത്, അതനുസരിച്ച് ചെയ്യാനാണ് അച്ഛനും അമ്മയും പറഞ്ഞത്.- വൈക്കം വിജയലക്ഷ്മി പറഞ്ഞു. 

നമുക്ക് പ്രധാനം സം​ഗീതവും സന്തോഷവുമാണ്. ഇത്രയൊക്കെ സഹിച്ച് ജീവിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ഒരു പല്ലിന് കേടുവന്നാൽ ഒരളവുവരെ സഹിക്കും. വേദന തീരെ സഹിക്കാൻ പറ്റാതാവുമ്പോൾ പറിച്ചുകളഞ്ഞല്ലേ പറ്റൂ. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതേണ്ട. ജീവിതം നമ്മുടെയാണല്ലോ എന്നും വിജയലക്ഷ്മി പറഞ്ഞു. 2018 ഒക്ടോബർ 22നായിരുന്നു മിമിക്രി കലാകാരനായ അനൂപും വിജയലക്ഷ്മിയും തമ്മിലുള്ള വിവാഹം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്