ചലച്ചിത്രം

തമിഴ് നടന്‍ ശിവ നാരായണ മൂര്‍ത്തി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

മിഴ് ഹാസ്യതാരം ശിവ നാരായണ മൂര്‍ത്തി അന്തരിച്ചു. 67 വയസായിരുന്നു. രാത്രി 8.30 തിന് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ക്കു പിന്നാലെയാണ് മരണം. 

തഞ്ചാവൂരിലെ പട്ടുകോട്ടൈയ്ക്ക് അടുത്തുള്ള പൊന്നാവരന്‍കോട്ട സ്വദേശിയാണ് ശിവ നാരായണ മൂര്‍ത്തി. സംവിധായകനും നടനുമായ വിസുവിന്റെ ആദ്യ ചിത്രം പൂന്തോട്ടത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പ്രമുഖ ഹാസ്യതാരങ്ങളായ വിവേകിനും വടിവേലുവിനുമൊപ്പം നിരവധി ഹാസ്യ രംഗങ്ങളില്‍ ശിവ നാരായണ മൂര്‍ത്തി അഭിനയിച്ചിട്ടുണ്ട്. 

സൂപ്പര്‍താരങ്ങളായ രജനീകാന്ത്, അജിത്ത് കുമാര്‍, വിജയ് എന്നിവരുടെ ചിത്രങ്ങളില്‍ ഉള്‍പ്പടെ 200ല്‍ അധികം സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. വിജയുടെ വേലായുധം, സൂര്യ നായകനായ ഉന്നൈ നിനൈത്ത്, വിക്രം നായകനായി എത്തിയ സ്വാമി എന്നീ സിനിമകളില്‍ അഭിനയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും