ചലച്ചിത്രം

'അവര്‍ പറ്റിക്കുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു, ചതിച്ചെന്ന് പറഞ്ഞ് കരച്ചിലായിരുന്നു'; എലിസബത്ത്

സമകാലിക മലയാളം ഡെസ്ക്

ഷെഫീഖിന്റെ സന്തോഷം സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കാതെ നടന്‍ ഉണ്ണി മുകുന്ദന്‍ പറ്റിച്ചു എന്ന ആരോപണത്തില്‍ നടന്‍ ബാലയുടെ ആരോപണങ്ങളെ പിന്തുണച്ച് നടന്റെ ഭാര്യ എലിസബത്ത്. ഇവര്‍ പറ്റിക്കുമെന്ന് ആദ്യമേ പറഞ്ഞിരുന്നു എന്നാണ് എലിസബത്ത് പറയുന്നത്. എല്ലാവരേയും വിശ്വാസം ആയതിനാലാണ് ബാല എഗ്രിമെന്റ് ഇല്ലാതെ അഭിനയിക്കാന്‍ പോയതെന്നും അവര്‍ വ്യക്തമാക്കി. 

ബാല ഡിപ്രഷനിലായിരുന്നു

ഞാന്‍ പുള്ളിയോട് അന്നേ പറഞ്ഞായിരുന്നു പറ്റിക്കുമെന്ന്, നേരത്തെ അഡ്വാന്‍സ് വാങ്ങിച്ചിട്ട് പോയാല്‍ മതിയെന്നും പറഞ്ഞു. പക്ഷേ അതൊന്നും കേട്ടില്ല. ഷൂട്ടിങ്ങിന്റെ അവസാനമായപ്പോള്‍ പ്രതിഫലം പിന്നീട് തന്നാ മതിയെന്നും തരാതെ ഇരിക്കരുതെന്നും ഉണ്ണിച്ചേട്ടനോട് വിളിച്ചു പറഞ്ഞു. തരും എന്നും പറഞ്ഞതാണ്. ഡബ്ബിങ്ങിന്റെ സമയത്തും പുള്ളി ചോദിച്ചു. അതിനിടയില്‍ ഇവര്‍ വഴക്കായിരുന്നു. വിനോദ് എന്ന് പറയുന്ന ആള് മര്യാദ ഇല്ലാതെ സംസാരിച്ചിരുന്നു. അങ്ങനെ ഡബ്ബിങ്ങിന് പോകാതെയൊക്കെ ഇരുന്നു. സിനിമ ദൈവമാണ് എന്നൊക്കെ പറഞ്ഞാണ് അവസാനം ഡബ്ബിങ്ങിന് പോയി ഡബ്ബിങ് തീര്‍ത്തുകൊടുക്കുകയായിരുന്നു. പിന്നെയും വിളിച്ചിരുന്നു. അവസാനം ഇങ്ങേര്‍ക്കു തന്നെ നാണക്കേടായിട്ട്, എന്നാ നീ എന്താന്നുവെച്ചാല്‍ ചെയ്യെന്നൊക്കെ പറഞ്ഞിട്ടുണ്ട്. 

10 ലക്ഷം കിട്ടിയാലും 20 ലക്ഷം കിട്ടിയാല്‍ ബാലയ്ക്ക് വ്യത്യാസമൊന്നും വരാന്‍ പോകുന്നില്ല. സ്വന്തമായി പടമെടുക്കാനുള്ള പണമൊക്കെ പുള്ളിക്കുണ്ട്. ഇങ്ങേരെ എല്ലാവരും പറ്റിക്കും. എല്ലാവരേയും വിശ്വാസമാണ്. അതുകൊണ്ടാണ് എഗ്രിമെന്റ് ഇടാതെ അഭിനയിക്കാന്‍ പോയത്. ഇതിന്റെ പേരില്‍ ഭയങ്കര ഡിപ്രഷനില്‍ ആയിരുന്നു. കരച്ചിലൊക്കെയായിരുന്നു, ചതിച്ചെന്ന് പറഞ്ഞ്. കാശ് കിട്ടിയില്ലെന്ന് പറഞ്ഞ് ഞാന്‍ ഉണ്ണി മുകുന്ദനെ വിളിച്ചിരുന്നു. - എലിസബത്ത് പറഞ്ഞു. 

അച്ഛനോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞു

70 വയസുകാരനായ എലിസബത്തിന്റെ അച്ഛനോട് ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞെന്നും ബാല ആരോപിച്ചു. നേരത്തെ വിളിച്ചു പറഞ്ഞിട്ടാണ് അച്ഛനുമായി സ്റ്റുഡിയോയില്‍ പോയത്. എന്നാല്‍ വിനോദ് മോശമായി പെരുമാറുകയും പപ്പയോട് ഇറങ്ങിപ്പോകാന്‍ പറയുകയുമായിരുന്നു. പിന്നീട് ഉണ്ണിയോട് പറഞ്ഞാണ് അച്ഛനെ സ്റ്റുഡിയോയില്‍ കയറ്റിയത് എന്നും എലിസബത്ത് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും