ചലച്ചിത്രം

'ഷൈനിനെക്കുറിച്ച് രഞ്ജു രഞ്ജിമാർ പറഞ്ഞത് അസത്യം'; വിശദീകരണവുമായി വികെ പ്രകാശ്

സമകാലിക മലയാളം ഡെസ്ക്

ടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ​ഗുരുതര ആരോപണങ്ങളുമായി രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ രഞ്ജുവിന്റെ പരാമർശത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വികെ പ്രകാശ്. മേക്കപ്പ് ആർട്ടിസ്റ്റ് നടത്തിയത് അസത്യ പ്രചരണമാണ് എന്നാണ് സംവിധായകൻ പറയുന്നത്. സെറ്റിൽ കൃത്യമായി വരികയും  കഥാപാത്രത്തെ കൃത്യമായ രീതിയിൽ ആവിഷ്കരിക്കുകയും ചെയ്യുന്ന ഷൈനിനെക്കുറിച്ച് അസത്യ പ്രചരണങ്ങൾ നടത്തുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും വികെ പ്രകാശ് ഫെയ്സ്ബുക്കിൽ കുറിച്ചു.

വികെ പ്രകാശിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

‘‘ഞാൻ സംവിധാനം ചെയ്യുന്ന ലൈവ് സിനിമയുടെ ക്രൂവിന്റെ ഭാഗമല്ലാത്ത ഒരു മേക്കപ്പ് ആർട്ടിസ്റ്റ്, നമ്മുടെ സിനിമയിൽ വളരെ സഹകരിച്ച് വർക്ക് ചെയ്യുന്ന ഷൈൻ ടോം ചാക്കോ എന്ന ആർട്ടിസ്റ്റിനെപറ്റി ഇല്ലാത്തതും അപകീർത്തിപ്പെടുത്തുന്നതും ആയ പ്രചരണം നടത്തുന്നതായി കേട്ടറിഞ്ഞു. ഇത് തികച്ചും അസത്യ പ്രചരണം ആണ്. നമുക്ക് തന്ന സമയത്ത് കൃത്യമായി വരികയും  കഥാപാത്രത്തെ കൃത്യമായ രീതിയിൽ ആവിഷ്കരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ് ഈ നടൻ. അനവസരത്തിലുളള അസത്യ പ്രചരണങ്ങൾ എന്തു ലക്ഷ്യം വച്ചാണെന്ന് എനിക്കു മനസ്സിലായിട്ടില്ല. ഇതൊന്നും ആരെയും ബാധിക്കാതെ ഇരിക്കട്ടെ.’’–വി.കെ. പ്രകാശ് പറഞ്ഞു.

അൽപവസ്ത്രധാരിയായി സെറ്റിൽ നടക്കുന്ന ഷൈൻ

ഒരു അഭിമുഖത്തിനിടെയാണ് ഷൈൻ ടോം ചാക്കോയ്ക്കെതിരെ രഞ്ചു രഞ്ജിമാർ എത്തിയത്. കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന പരിഗണന പോലും നൽകാതെ അൽപവസ്ത്രധാരിയായി സെറ്റിൽ നടക്കുക ഷോട്ടിനിടയിൽ ഓടിപ്പോവുക തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്യുന്ന ആളാണ് ഷൈൻ എന്നായിരുന്നു രഞ്ജു പറഞ്ഞത്. ഈ നടൻ കാരണം താനും അനുഭവിക്കുകയാണെന്നും അവർ പറഞ്ഞിരുന്നു. നടന്മാരുടെ പേക്കൂത്തുകൾ അസോസിയേഷൻ ഇടപെട്ട് നിയന്ത്രിക്കണമെന്നും രഞ്ചു ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍