ചലച്ചിത്രം

വസ്ത്രധാരണം മാറ്റിയില്ലെങ്കില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ല; പത്താന്‍ സിനിമക്കെതിരെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഷാരൂഖ് ഖാന്‍ ദീപിക പദുക്കോണ്‍ ചിത്രമായ 'പത്താന്‍' സിനിമയിലെ ഗാനരംഗത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. ഗാനരംഗത്തില്‍ മാറ്റം വരുത്താതെ ചിത്രം മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. ദീപിക തുക്ക്‌ഡെ തുക്ക്‌ഡെ സംഘത്തിന്റെ അനുകൂലിയാണെന്നും (ജെഎന്‍യു സമരം) അദ്ദേഹം പറഞ്ഞു.

'ബേഷരം റംഗ്' എന്ന തുടങ്ങുന്ന ഗാനത്തില്‍ ദീപിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ പാട്ട് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്

ദീപികയുടെ വസ്ത്രധാരണത്തിലും ചിത്രത്തിലെ ഗാനരംഗത്തിലും തിരുത്തല്‍ ആവശ്യമാണ്. അല്ലാത്തപക്ഷം ഈ ചിത്രം മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ടുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ ജോണ്‍ എബ്രഹാമാണ് വില്ലന്‍. അടുത്തമാസം 25ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇങ്ങനെയൊരു പഠനവുമായി സഹകരിച്ചിട്ടില്ല; മൂന്നിലൊരാള്‍ക്ക് കോവാക്‌സിന്‍ ദോഷകരമായി ബാധിച്ചെന്ന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍

''വീണ്ടും ജനിക്കണമെങ്കില്‍, ആദ്യം നിങ്ങള്‍ മരിക്കണം.''

ഇഡിക്ക് തിരിച്ചടി; മസാലബോണ്ട് കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

യാമി ​ഗൗതം അമ്മയായി; കുഞ്ഞിന്റെ പേരിന്റെ അർഥം തിരഞ്ഞ് ആരാധകർ

ഹീറ്റാവുമെന്ന് പേടി വേണ്ട, പ്രത്യേക കൂളിങ് സിസ്റ്റം; വരുന്നു റിയല്‍മിയുടെ 'അടിപൊളി' ഫോണ്‍, മറ്റു ഫീച്ചറുകള്‍