ചലച്ചിത്രം

'ബോഡി ഷെയ്മിംഗ് സംസ്കാരത്തെ തുടച്ചു നീക്കണം', മമ്മൂട്ടിയെ പ്രശംസിച്ച് വി ശിവൻകുട്ടി; വാസവനെ പഠിപ്പിക്കൂവെന്ന് കമന്റുകൾ

സമകാലിക മലയാളം ഡെസ്ക്

2018 സിനിമയുടെ ടീസർ ലോഞ്ചിന് ഇടയിൽ സംവിധായകൻ ജൂഡ് ആന്റണിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ വിവാദമായിരുന്നു. ജൂഡിന്റെ മുടിയെക്കുറിച്ചായിരുന്നു പരാമർശം. ഇത് ബോഡ് ഷെയ്മിങ്ങാണെന്ന് വിമർശനം ഉയർന്നതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി തന്നെ രം​ഗത്തെത്തി. ഇപ്പോൾ മമ്മൂട്ടിയെ പ്രശംസിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി. മമ്മൂട്ടിയുടെ ഖേദ പ്രകടനം മാതൃകയാണെന്നും അതിനെ അഭിനന്ദിക്കുന്നുവെന്നും ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. 

"ഈ മാതൃകയെ അഭിനന്ദിക്കുന്നു.. മനുഷ്യനേ തെറ്റ് പറ്റുകയുള്ളൂ, മനുഷ്യനേ അത് തിരുത്താനും ആകുകയുള്ളൂ.. ബോഡി ഷെയ്മിംഗ് സംസ്കാരത്തെ നമ്മൾ തുടച്ചു നീക്കുക തന്നെ വേണം.."- മമ്മൂട്ടിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് ശിവൻകുട്ടി കുറിച്ചു. അതിനിടെ പോസ്റ്റിനു താഴെ സാസ്കാരിക വകുപ്പ് മന്ത്രി വാസവൻ നടത്തിയ പരാമർശവും ചർച്ചയാവുന്നുണ്ട്. വാസവൻ മന്ത്രിയോട് ഇത് പറഞ്ഞ് മനസിലാക്കിക്കൊടുക്കണം എന്നാണ് വരുന്ന കമന്റുകൾ. കഴിഞ്ഞ ദിവസം ഇന്ദ്രൻസിനെക്കുറിച്ച് മന്ത്രിസഭയിൽ വാസവൻ നടത്തിയ പരാമർശം വലിയ ചർച്ചയായിരുന്നു. 

ജൂഡിന്റെ പുതിയ ചിത്രമായ 2018ന്റെ ടീസർ ലോഞ്ചിനിടെയായിരുന്നു സംഭവമുണ്ടായത്. 'ജൂഡിന് തലമുടിയില്ലെങ്കിലും നല്ല ബുദ്ധിയാണ്' എന്നായിരുന്നു മമ്മൂട്ടിയുടെ പരാമര്‍ശം. ഇതിന് പിന്നാലെ, പരാമര്‍ശം ബോഡി ഷെയ്മിങ് ആണെന്ന് വിമര്‍ശിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരുവിഭാഗം രംഗത്തെത്തി. അതോടെയാണ് ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്