ചലച്ചിത്രം

'കാവിയിട്ടവർ കുട്ടികളെ പീഡിപ്പിക്കുന്നതിൽ പ്രശ്നമില്ല, സിനിമയിലെ ഡ്രസ് പറ്റില്ല'; പത്താന് പിന്തുണയുമായി ദീപിക പദുക്കോൺ

സമകാലിക മലയാളം ഡെസ്ക്

ഷാരുഖ് ഖാന്റെ പുതിയ പത്താനുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുകയാണ്. ചിത്രത്തിലെ ബേഷരം രം​ഗ് എന്ന ​ഗാനത്തിൽ ദീപിക പദുക്കോൺ ധരിച്ച വേഷമാണ് വിവാദങ്ങൾക്ക് കാരണമായത്. ഇപ്പോൾ ഈ വിഷയത്തിൽ സിനിമയെ പിന്തുണച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. കാവിയിട്ടവർ പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിക്കുന്നതിൽ കുഴപ്പമില്ല, സിനിമയിൽ വസ്ത്രം ധരിക്കുന്നതാണ് പ്രശ്നം എന്നാണ് പ്രകാശ് രാജ് കുറിച്ചത്. 

കാവിയിട്ടവര്‍ ബലാത്സംഗം ചെയ്യുന്നവരെ മാലയിട്ട് സ്വീകരിക്കുന്നതിലും വിദ്വേഷ പ്രസം​ഗം നടത്തുന്നതിലും കുഴപ്പമില്ല ബിജെപി എംഎൽഎമാർ ബ്രോക്കർ പണി ചെയ്യുന്നതിലും പ്രശ്നമില്ല. ഒരു കാവിവേഷധാരിയായ സന്യാസി പ്രായപൂർത്തിയാകാത്തവരെ പീഡിപ്പിക്കുന്നതിലും പ്രശ്നമില്ല. സിനിമയിൽ വസ്ത്രം ധരിക്കാൻ പാടില്ല എന്നാണോ? ഞാൻ ചോദിക്കുകയാണ്.- പ്രകാശ് രാജ് കുറിച്ചു. സിനിമയ്ക്കെതിരെ നടന്ന പ്രതിഷേധത്തിൽ ഷാരുഖ് ഖാന്റെ കോലം കത്തിച്ചതുമായി ബന്ധപ്പെട്ട വാർത്ത പങ്കുവച്ചുകൊണ്ടാണ് പോസ്റ്റ്. 

നാലു വർഷത്തിനുശേഷം ഷാരുഖ് ഖാന്റെ തിരിച്ചുവരവ് കുറിക്കുന്ന ചിത്രമാണ് പത്താൻ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ​ഗാനം പുറത്തിറങ്ങിയത്. ​'ബേഷരം രംഗ്'എന്ന ​ഗാനത്തിൽ അതീവ ​ഗ്ലാമറസ് ലുക്കിലാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. വൻ സ്വീകരണമാണ് ​ഗാനത്തിന് ലഭിച്ചത്. ഗാനരം​ഗത്തിലെ ഒരു ഭാ​ഗത്ത് കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്. ഇതാണ് ഒരു വിഭാഹം ആളുകളെ ചൊടിപ്പിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി