ചലച്ചിത്രം

'യഥാർത്ഥ ട്രോഫി എന്റെ പക്കലാണ്'; ദീപിക പദുക്കോണിനൊപ്പമുള്ള ലോകകപ്പ് നിമിഷങ്ങൾ പങ്കുവച്ച് രൺവീർ സിങ്

സമകാലിക മലയാളം ഡെസ്ക്

ദോഹ; പത്താൻ വിവാദം കത്തി നിൽക്കെ ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ദീപിക പദുക്കോൺ. ലോകകപ്പ് വേദിയിൽ ലോകകപ്പ് ട്രോഫി അനാവരണം ചെയ്തു കൊണ്ടാണ് താരം വിമർശകർക്ക് മറുപടി നൽകിയത്. ദീപികയ്ക്കൊപ്പം ഭർത്താവും നടനുമായ രൺവീർ സിങ്ങും ഖത്തറിൽ എത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ദീപികയ്ക്കൊപ്പം രൺവീർ പങ്കുവച്ച ചിത്രമാണ്. 

​ദീപികയെ ചേർത്തുപിടിച്ച് സ്റ്റേഡിയത്തിൽ നിൽക്കുന്ന രൺവീറിനെയാണ് ചിത്രത്തിൽ കാണുന്നത്. ചിത്രത്തിന് താരം നൽകിയ കുറിപ്പും ആരാധകരുടെ മനം കവരുകയാണ്.  “യഥാർത്ഥ ട്രോഫി എന്റെ പക്കലാണ്, ഞങ്ങൾ ഒരുമിച്ച് ഈ മഹത്തായ സംഭവത്തിന് സാക്ഷ്യം വഹിച്ചതിൽ വളരെ സന്തോഷവും നന്ദിയും ഉണ്ട്- രൺവീർ കുറിച്ചു. വേദിയിൽ നിന്നുള്ള നിരവധി ചിത്രങ്ങളും വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. 

മുൻ സ്പാനിഷ് ടീം ക്യാപ്റ്റന്‍ ഇക്കർ ​​കാസിലസിനൊപ്പം ദീപിക ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നതിന്റെ വിഡിയോ താരം പങ്കുവച്ചു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേജിൽ അവൾ തിളങ്ങുകയാണ്. അഭിമാനം എന്നും താരം കുറിച്ചിട്ടുണ്ട്. വേൾഡ് കപ്പ് ട്രോഫിയുടെ എന്റെ ട്രോഫി എന്നു പറയുന്ന വിഡിയോയും താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചു. കളിയുടെ അവസാനഘട്ടത്തിലെ താരങ്ങളും ടെൻഷനും അർജന്റീന വിജയിച്ചതിനുപിന്നാലെയുള്ള സന്തോഷവുമെല്ലാം താരം പങ്കുവച്ചിട്ടുണ്ട്. 

“ഞാൻ എന്താണ് ഇപ്പോൾ കണ്ടത്?!?! ചരിത്രപരം. മാജിക്. ഫിഫ ലോകകപ്പ്. അത് അദ്ദേഹത്തിനുള്ളതാണ്. മെസ്സി.”- എന്നു പറഞ്ഞുകൊണ്ട് ട്വീറ്റും രൺവീർ പങ്കുവച്ചു. ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാൻ കഴിഞ്ഞതിന്റേയും മനോഹരമായ കളി കാണാൻ കഴിഞ്ഞതിന്റേയും സന്തോഷം പങ്കുവച്ചുകൊണ്ട് ദീപികയുടെ പോസ്റ്റ്. കിരീടം സൂക്ഷിക്കുന്ന ട്രാവല്‍ കെയ്സിന്റെ നിര്‍മാതാക്കളായ ലൂയിസ് വിറ്റണിന്റെ ബ്രാന്‍ഡ് അംബാസഡറായി എത്തിയാണ് ദീപിക ചടങ്ങിൽ പങ്കാളിയായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'നാളുകൾക്ക് ശേഷം പ്രിയദർശിനി രാംദാംസിനേയും വർമ സാറിനേയും കണ്ടു'

ഒരു കളിയും തോല്‍ക്കാതെ ലെവര്‍കൂസന്‍! ജര്‍മനിയില്‍ പുതു ചരിത്രം

ഗര്‍ഭസ്ഥ ശിശു 'ഉറങ്ങുകയാണ്',ഗര്‍ഭിണിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി ;കുഞ്ഞ് മരിച്ചു