ചലച്ചിത്രം

'​ഗോൾഡ്' വർക്കായില്ലല്ലോ, ഞങ്ങൾക്ക് ലാഭമായിരുന്നു; അൽഫോൻസ് പുത്രൻ ചിത്രത്തെക്കുറിച്ച് ​പൃഥ്വിരാജ്, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഗോൾഡ് സിനിമ വിജയിച്ചില്ലെങ്കിലും സാമ്പത്തികമായി ലാഭമുണ്ടാക്കിയെന്ന് നടൻ പൃഥ്വിരാജ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവതരിപ്പിച്ച മൂന്ന് സിനിമകൾ തിയറ്ററുകളിൽ ഹാട്രിക് വിജയം നേടിയെന്ന വിലയിരുത്തലിന് ‌​"ഗോൾഡ് വർക്കായില്ലല്ലോ" എന്നായിരുന്നു താരത്തിന്റെ മറുപടി. 

"പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ഈ വർ‌ഷത്തെ ചിത്രങ്ങൾ ഹാട്രിക്കായിരുന്നു, മൂന്ന് സിനിമകൾ തിയറ്ററിൽ വിജയം നേടി", എന്ന് അവതാരകൻ പറഞ്ഞപ്പോഴാണ് ‘‘ഗോൾഡ് വർക്ക് ചെയ്തില്ലല്ലോ, എന്നാൽ ഞങ്ങൾക്ക് പ്രോഫിറ്റ് ആണ്. അതാണ് അതിന്റെ സത്യം”എന്ന് പൃഥ്വി വിശദീകരിച്ചത്. ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജും ചേർന്ന് നിർമ്മിച്ച ചിത്രമാണ് ​ഗോൾഡ്. പുതിയ ചിത്രമായ ‘കാപ്പ’യുടെ പ്രമോഷൻ പരിപാടിക്കിടെയാണ് താരം ​ഗോൾഡിന്റെ പരാജയത്തെക്കുറിച്ച് സംസാരിച്ചത്. 

പ്രേമം സൂപ്പർഹിറ്റായി മാറി ഏഴു വർഷത്തിനുശേഷം അൽഫോൺ പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ​ഗോൾഡ്. റിലീസിന് മുന്നേ തന്നെ  50 കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രം പക്ഷെ ഫസ്റ്റ് ഷോ മുതൽ വിമർശനമേറ്റുവാങ്ങി. ചിത്രത്തിൽ നയൻതാരയാണ് നായകയായി എത്തിയത്. അജ്‍മൽ അമീർ, കൃഷ്‍ണ ശങ്കർ, ശബരീഷ് വർമ, വിനയ് ഫോർട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി