ചലച്ചിത്രം

'മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് ഞാനാണ്'; പൊട്ടിച്ചിരിപ്പിച്ച് ശ്രീനിവാസൻ

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിലെ സകലകലാവല്ലഭനാണ് ശ്രീനിവാസൻ. തിരക്കഥ, സംവിധാനം, അഭിനയം അങ്ങനെ അദ്ദേഹം കൈവെക്കാത്ത മേഖലകൾ കുറവാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു താരം. അടുത്തിടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം കാപ്പ സിനിമയുടെ പ്രമോഷൻ പരിപാടിയിലും ശ്രീനിവാസൻ എത്തിയിരുന്നു. ഉദ്ഘാടനത്തിനു ശേഷം താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്.

ഇത്രയും കാലം പറയാന്‍ പറ്റാതെ മൂടിവച്ച സത്യം ഞാന്‍ തുറന്ന് പറയാന്‍ പോവുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് പ്രസം​ഗം ആരംഭിച്ചത്. മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് താനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ശ്രീനിവാസന്റെ രസകരമായ പ്രസം​ഗം കേട്ട് സദസിൽ കൂട്ടച്ചിരി നിറഞ്ഞു. തന്റെ അസുഖം മാറി സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയെന്നും തനിക്ക് അവസരം തരണമെന്ന് സംവിധായകൻ ഫാസിലിനോട് പറയാനും ശ്രീനിവാസൻ മറന്നില്ല. 

ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ

‘‘ഇത്രയും കാലം പറയാന്‍ പറ്റാതെ മൂടിവച്ച ഒരു സത്യം ഞാന്‍ തുറന്ന് പറയാന്‍ പോവുകയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് ഞാനാണ്. ഏറ്റവും കൂടുതല്‍ സൂപ്പര്‍ ഹിറ്റുകളും എഴുതിയത് ഞാനാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കഥ എഴുതിയതും ഞാന്‍ തന്നെയാണ്. എന്നെ ഞാന്‍ കൂടുതലൊന്നും പുകഴ്ത്തി പറഞ്ഞില്ലല്ലോ അല്ലേ. ശരിക്കും പറഞ്ഞാല്‍ അത്യാവശ്യം നല്ല കുറച്ച് ആളുകള്‍ ഉള്ളതുകൊണ്ടാണ് എന്നെ ഇവിടേക്ക് വിളിച്ചത്. ഇതൊക്കെ അവരുടെ കാരുണ്യമാണ്. എന്നെ കാണാത്തത് കൊണ്ടാണോ ഫാസിലൊന്നും എന്നെ വച്ച് സിനിമയെടുക്കാത്തത് എന്ന് എനിക്ക് സംശയമുണ്ട്. എന്തായാലും ഞാനിപ്പോള്‍ സംസാരിക്കാനൊക്കെ തുടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ഞാന്‍ അഭിനയിക്കാനും തുടങ്ങിയിട്ടുണ്ട്. എന്തായാലും നിങ്ങളുടെയൊക്കെ അടുത്ത സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ വരാം. കുറേ കാലമായി പല ആളുകളെയും കാണാന്‍ സാധിച്ചിരുന്നില്ല. എന്നാലിപ്പോള്‍ കാണാന്‍ പറ്റാത്ത പലരെയും കാണാന്‍ സാധിച്ചു. എല്ലാവരെയും കാണാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയും അതുതന്നെയാണ്.’’

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി