ചലച്ചിത്രം

നടി തുനിഷ ശര്‍മയുടെ മരണം; സഹതാരം ഷീസാന്‍ മുഹമ്മദ് ഖാൻ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ടെലിവിഷൻ താരം തുനിഷ ശർമയുടെ മരണത്തിൽ നടൻ അറസ്റ്റിൽ. സഹതാരമായ ഷീസാന്‍ മുഹമ്മദ് ഖാനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുനിഷയും ഷീസാനും പ്രണയത്തിലായിരുന്നു. ബന്ധം തകര്‍ന്നതാണ് തുനിഷയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നുമാണ്. തുനിഷയുടെ ആത്മഹത്യാ കുറിപ്പിലും ഷീസാനെതിരെ ആരോപണമുണ്ട്. നടനെ ഇന്ന് വാസൈ കോടതിയിൽ ഹാജരാക്കും

ഇന്നലെയാണ് 'അലിബാബ: ദസ്താന്‍ ഇ-കാബുള്‍' എന്ന സീരിയലിന്റെ സെറ്റിൽ തൂങ്ങി മരിച്ച നിലയിൽ തുനിഷയുടെ മൃതദേഹം കണ്ടെത്തുന്നത്. ഇതേ ഷോയിൽ മുഖ്യകഥാപാത്രമായാണ് ഷീസാൻ അഭിനയിക്കുന്നത്. നടിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരെ കേസെടുത്തത്. 

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ തുനിഷ മരണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പ് ഷൂട്ടിങ് സെറ്റില്‍നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. സെറ്റിലെ മേക്കപ്പ് റൂമിൽ കയറിയ തുനിഷ ഏറെ നേരം കഴിഞ്ഞും പുറത്തുവരാതിരുന്നതിനെ തുടര്‍ന്ന് കതക് പൊളിച്ച് അകത്തുകയറിയപ്പോഴാണ് തുനിഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

കത്രീന കൈഫിന്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് ബാലതാരമായാണ് തുനിഷ അഭിനയരം​ഗത്തേക്ക് എത്തുന്നത്. ദസ്താന്‍ ഇ കാബൂള്‍ എന്ന പരിപാടിയാണ് നടിയെ ഏറെ ജനപ്രിയയാക്കിയത്. ഫിത്തൂര്‍, ബാര്‍ ബാര്‍ ദേഖോ തുടങ്ങി നിരവധി ചിത്രങ്ങളില്‍  തുനിഷ അഭിനയിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് വാലാ ലവ്, ഇഷ്‌ക് സുബല്ല, ഗയാബ്, ആഡ് ഷേര്‍ ഇ പഞ്ചാബ് മഹാരാജ രഞ്ജിത് സിംഗ് തുടങ്ങിയ നിരവധി ഷോകളിലും തുനിഷ പങ്കെടുത്തിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

300 ഗ്രാം ബിസ്ക്കറ്റ് പാക്കറ്റ് തൂക്കി നോക്കിയപ്പോള്‍ 249 ഗ്രാം മാത്രം; ബ്രിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു