ചലച്ചിത്രം

'എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം, ഷീസന്‍ ഖാന്‍ കരയുകയായിരുന്നു'; വെളിപ്പെടുത്തി ഡോക്ടര്‍

സമകാലിക മലയാളം ഡെസ്ക്


ടെലിവിഷന്‍ താരം തുനിഷ ശര്‍മയുടെ മരണം സിനിമാലോകത്തിന് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. സീരിയലിന്റെ സെറ്റിലാണ് 20കാരിയായ നടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നടനും തുനിഷയുടെ മുന്‍ കാമുകനുമായ ഷീസന്‍ ഖാന്‍ അറസ്റ്റിലായിരുന്നു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ഷീസന്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് തുനിഷയെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ തുനിഷയുടെ മരണത്തില്‍ ഷീസന്റെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യവുമായി ഒരു വിഭാഗം എത്തിയിരുന്നു. ഇപ്പോള്‍ ആശുപത്രിയില്‍ ഉണ്ടായ സംഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ഡോക്ടര്‍. 

ഷീസന്‍ ഖാന്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നെന്നും തുനിഷയെ രക്ഷിക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു എന്നുമാണ വസൈ ആശുപത്രിയിലെ ഡോക്ടര്‍ ഹണി മിത്തല്‍ പറയുന്നത്. എന്നാല്‍ കൊണ്ടുവന്നപ്പോള്‍ തന്നെ തുനിഷ മരിച്ചിരുന്നെന്നും വ്യക്തമാക്കി. ശനിയാഴ്ച വൈകിട്ട് 4.10 ആയപ്പോഴാണ് തുനിഷ ശര്‍മയുമായി മൂന്നു നാലു പേര്‍ വരുന്നത്. അവരുടെ സഹതാരം ഷീസന്‍ ഖാനും ആ കൂട്ടത്തിലുണ്ടായിരുന്നു. എങ്ങനെയെങ്കിലും അവളെ രക്ഷിക്കാനാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ച്ചയായി കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ തുനിഷയുടെ ശരീരം തണുത്തുറഞ്ഞ നിലയിലായിരുന്നു. കണ്ണിലും അനക്കമുണ്ടായിരുന്നില്ല. ഇസിജി നോക്കിയതിനു ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ശരീരപരിശോഘനയില്‍ കഴുത്തില്‍ മുറുക്കിയതിന്റെ പാട് കണ്ടെത്തുകയായിരുന്നു. സ്വയം തൂങ്ങിയതോ മറ്റാരോ ശ്വാസം മുട്ടിച്ചതോ ആകാം എന്നാണ് പൊലീസിനെ അറിയിച്ചത്. കരഞ്ഞുകൊണ്ട് ഷീസന്‍ ഏറെ വൈകിയും അവിടെയുണ്ടായിരുന്നു. അവളെ രക്ഷിക്കാന്‍ തുടര്‍ച്ചയായി എന്നോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.- ഡോക്ടര്‍ പറഞ്ഞു. 

തുനിഷയും ഷീസനും പ്രണയത്തിലായിരുന്നു. രണ്ടാഴ്ച മുന്‍പാണ് ഇവര്‍ വേര്‍പിരിയുകയായിരുന്നു. ഇരുവരും അലി ബാബ ദസ്താന്‍ ഇ കാബുള്‍ എന്ന ടെലിവിഷന്‍ ഷോയിലെ അഭിനേതാക്കളായിരുന്നു. ചിത്രീകരണത്തിനിടെയാണ് ഇവര്‍ പ്രണയത്തിലാവുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ