ചലച്ചിത്രം

നടി ധന്യ ബാലകൃഷ്ണ എന്റെ ഭാ​ര്യ; വിവാഹം സ്ഥിരീകരിച്ച് ബാലാജി മോഹൻ, കൽപികയ്ക്കെതിരെ മാനനഷ്ടക്കേസ്

സമകാലിക മലയാളം ഡെസ്ക്

ടി ധന്യ ബാലകൃഷ്ണയുമായുള്ള തന്റെ വിവാഹം കഴിഞ്ഞെന്ന് സ്ഥിരീകരിച്ച് സംവിധാകൻ ബാലാജി മോഹൻ. ടെലിവിഷൻ താരം കൽപിക ​​ഗണേശിന്റെ ആരോപണങ്ങൾക്കു പിന്നാലെയാണ് വിവാഹം സ്ഥിരീകരിച്ചത്. ബാലാജിയും ധന്യയും രഹസ്യമായി വിവാഹം ചെയ്തുവെന്നാണ് കൽപിക പറഞ്ഞത്. ഇത് വലിയ വിവാദങ്ങൾക്കും വഴിവച്ചിരുന്നു. തുടർന്നാണ് മറുപടിയായി സംവിധായകൻ തന്നെ എത്തിയത്. 

ബാലാജിയ്ക്കെതിരെ ​ഗുരുതരമായ ആരോപണമാണ് കൽപിക ഉന്നയിച്ചത്. ഭാര്യയെ ഇയാൾ നിയന്ത്രിക്കുകയാണെന്നും സിനിമയിൽ അഭിനയിക്കാനോ അഭിനയിച്ച സിനിമകളുടെ പ്രമോഷന് പങ്കെടുക്കാനോ അനുവദിക്കുന്നില്ലെന്നും പറഞ്ഞു. തുടർന്ന് മദ്രാസ് ഹൈക്കോടതിയിൽ കൽപികയ്ക്കെതിരെ മാനനഷ്ട ഹർജി നൽകുകയായിരുന്നു. തന്റേയും ഭാര്യയുടേയും വ്യക്തി ജീവിതത്തിൽ ഇടപെട്ടെന്നും തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചു എന്നുമാണ് ഹർജിയിൽ പറയുന്നത്. 

മാരി, മാരി 2 തുടങ്ങിയ സിനിമകളുടെ സംവിധായകനായി ഞാൻ കഴിഞ്ഞ ജനുവരി 23–ന് ഏഴാം അറിവ്, രാജ റാണി, തുടങ്ങിയ സിനിമകളിലെ നടിയായ ധന്യ ബാലകൃഷ്ണനെ വിവാഹം ചെയ്തു. -എന്നാണ് ബാലാജിയുടെ ഹർജിയിലുള്ളത്. വെബ് സീരിസ് നടിയായ കൽപിക ​ഗണേഷ് തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുമുള്ള വിഡിയോകള്‍ യൂട്യൂബിലൂടെ പുറത്ത് വിട്ടെന്നാണ് ആരോപിക്കുന്നത്. ന്റെയും ഭാര്യയുടെയും വ്യക്തിജീവിതത്തെ കുറിച്ച്‌ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്ന കല്‍പികയെ അതില്‍ നിന്നും വിലക്കണമെന്നും ഇതിന് നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും ഹർജിയിൽ പറയുന്നു. 

ഹർജി പരി​ഗണിട്ട ജഡ്ജ് സെന്തിൽകുമാർ രാമമൂർത്തി, താരദമ്പതികളെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് കൽപികയെ വിലക്കി. ഇതുസംബന്ധിച്ച് നോട്ടീസ് അയക്കാനും മറഞ്ഞു. ജനുവരി 20നാകും വീണ്ടും കേസ് പരി​ഗണിക്കുക. ബാലാജിയുടെ രണ്ടാം വിവാഹമാണിത്. 2012ൽ അരുണയുമായി ബാലാജി വിവാഹിതനായെങ്കിലും 2013–ല്‍ തന്നെ അവർ വേർപിരിഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്