ചലച്ചിത്രം

'ഞാൻ പർദ്ദ ഇട്ടാലും നെ​ഗറ്റീവ് കമന്റ്സ് വരും, ധരിക്കുന്നത് എനിക്ക് ഇഷ്ടമുള്ള വേഷം'; ഹണി റോസ്

സമകാലിക മലയാളം ഡെസ്ക്

സ്ത്രത്തിന്റെ പേരിൽ നടി ഹണി റോസ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് ഇരയാകാറുണ്ട്. പൊതുപരിപാടികളിൽ താരം ധരിക്കുന്ന വേഷമാണ് പലപ്പോഴും വിമർശനങ്ങൾക്ക് കാരണമാകുന്നത്. ഇപ്പോൾ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഹണി റോസ്. താൻ പർദ്ദ ഇട്ടാലും നെ​ഗറ്റീവ് കമന്റ്സ് വരും എന്നാണ് താരം പറയുന്നത്. തനിക്ക് കംഫർട്ടബിൾ ആയിട്ടുള്ള വേഷമാണ് താൻ ധരിക്കുന്നതെന്നും തന്റെ ലൈഫിന്റെ ഭാ​ഗമേ അല്ലാത്ത ആരെങ്കിലും പറയുന്നത് കേട്ട് അത് മാറ്റേണ്ട കാര്യമില്ലെന്നും ഹണി റോസ് പറഞ്ഞു. 

"വളരെ ചെറിയൊരു കാര്യം മതി പെട്ടെന്ന് വിഷമം വരുന്ന ആളാണ് ഞാൻ. വീണ്ടും വീണ്ടും അത് തുടർന്നു കൊണ്ടിരിക്കുമ്പോൾ ഇംപാക്ടും കുറയുമല്ലോ. ഞാൻ ഇപ്പോൾ പർദ്ദ ഇട്ടിട്ട് പോയാലും നെ​ഗറ്റീവ് കമന്റ്സ് വരും. എനിക്ക് കൺഫർട്ടബിൾ ആയിട്ടുള്ള വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. ഓരോ പരിപാടി നോക്കിയും ഡ്രെസുകൾ തെരഞ്ഞെടുക്കും. നമ്മളെ ഉദ്ഘാടനത്തിനോ മറ്റോ വിളിക്കുന്നവർക്ക് അതൊരു പ്രശ്നമായിട്ട് തോന്നില്ല. പിന്നെ ആർക്കാണ് പ്രശ്നം എന്ന് ചോദിച്ചാൽ, ഈ ഫോണിനകത്തുള്ള ചെറിയൊരു ശതമാനം ആൾക്കാർക്ക് ആണ്. ഇതുവരെയും എന്റെ മുന്നിൽ വന്ന് ഇതേപറ്റി ആരും സംസാരിച്ചിട്ടില്ല. എല്ലാവർക്കും ഒരു ലൈഫേ ഉള്ളൂ. എനിക്ക് ഈ വസ്ത്രം ഇടണം എന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. പക്ഷേ കുറച്ച് ആൾക്കാർ പറയുന്നു അങ്ങനെ ചെയ്യരുതെന്ന്. നമ്മുടെ ലൈഫിന്റെ ഭാ​ഗമേ അല്ലാത്ത ആരെങ്കിലും പറയുന്നത് കേട്ട്, അവരെ പേടിച്ച് അത് ഉപേക്ഷിക്കേണ്ട കാര്യമെന്താണ്. അങ്ങനെ ജീവിക്കാൻ ആർക്ക് പറ്റും"- ഹണി റോസ് പറഞ്ഞു. 

കഴിഞ്ഞ ദിവസം തന്നെക്കുറിച്ചുള്ള ചില ട്രോളുകൾ താരം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. ഹണി റോസ് പരിപാടിയുടെ ഉദ്ഘാടകയാവുന്നു എന്നു പറഞ്ഞുകൊണ്ടുള്ളതായിരുന്നു ട്രോളുകൾ. മോഹൻലാലിനൊപ്പം അഭിനയിച്ച മോൺസ്റ്റർ ആയിരുന്നു താരം അവസാനമായി എത്തിയ ചിത്രം. ഇതുവരെ ചെയ്യാത്ത കഥാരാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ചിത്രത്തിന് മികച്ച അഭിപ്രായവും നേടിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

എസി ഓണാക്കി കാറിനുള്ളിൽ വിശ്രമിക്കാൻ കിടന്നു: യുവാവ് മരിച്ച നിലയിൽ

ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതസഖിയാക്കിയില്ല; കാമുകന്റെ വീടും ബൈക്കും തീയിട്ടു; യുവതി അറസ്റ്റില്‍

ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കും; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍?; സമീപിച്ച് ബിസിസിഐ