ചലച്ചിത്രം

പുതുപുത്തൻ റെയ്ബാൻ ​ഗ്ലാസ്; 'ആടുതോമ'യ്ക്ക് ഭദ്രന്റെ സമ്മാനം; വൈറലായി ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് സ്ഫടികം. ചിത്രത്തിലെ ആടുതോമ എന്ന കഥാപാത്രത്തേയും ചിത്രത്തിലെ ഡയലോ​ഗുകളുമെല്ലാം ഇന്നും ആരാധകർക്ക് ഏറെ പ്രിയമാണ്. വർഷങ്ങൾക്കു ശേഷം ചിത്രം വീണ്ടും തിയറ്ററിൽ എത്തുകയാണ്. അതിനിടെ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മോഹൻലാലിന്  സംവിധായകൻ ഭദ്രൻ നൽകിയ സമ്മാനമാണ്. 

പുതുപുത്തൻ റെയ്ബാൻ ഗ്ലാസാണ് ഭദ്രൻ മോഹൻലാലിന് സമ്മാനിച്ചത്. ചിത്രത്തിൽ ആടുതോമ ധരിക്കുന്ന അതേ ​ഗ്ലാസാണ് മോഹൻലാലിന് നൽകിയത്. സിനിമയുടെ റി റിലീസിങുമായി ബന്ധപ്പെട്ട് റെക്കോർഡിങ്ങിന് എത്തിയപ്പോഴാണ് സ്പെഷ്യൽ ​ഗിഫ്റ്റ് സമ്മാനിച്ചത്. ദി മിസ്റ്റിക്സ് റൂം സ്റ്റുഡിയോ മോഹൻലാൽ റെക്കോർ‍ഡിങ് നടത്തുന്നതിന്റെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. പാട്ടുപാടുമ്പോഴും മോഹൻലാലിന്റെ മുഖത്ത് റെയ്ബാൻ ​ഗ്ലാസ് കാണാം. 

സിനിമയിലെ മോഹൻലാൽ തന്നെ പാടി അഭിനയിച്ച സൂപ്പർഹിറ്റ് ഗാനമായ ഏഴിമലൈ പൂഞ്ചോല എന്ന ഗാനത്തിന് പുതിയ പതിപ്പ് താരം തന്നെയാകും പാടുക എന്നാണ് റിപ്പോർട്ടുകൾ. ഈ പാട്ട് റെക്കോർഡ് ചെയ്യുന്നതിനു വേണ്ടിയാണ് മോഹൻലാൽ മിസ്റ്റിക്സ് റൂം സ്റ്റുഡോയോയിൽ എത്തിയത്. താരം അതിമനോഹരമായി അദ്ദേഹം പാട്ട് ആലപിച്ചിട്ടുണ്ടെന്നും അണിയറക്കാർ പറയുന്നു.

സ്ഫടികം സിനിമയുടെ റി മാസ്റ്റർ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി ഒൻപതിന് തിയറ്ററുകളിലെത്തും. ഒരു കോടി രൂപയ്ക്കു മുകളിൽ നിർമാണ ചെലവുമായാണ് സ്ഫടികം ഫോർ കെ പതിപ്പ് എത്തുന്നത്. ചെന്നൈയില്‍ പ്രിയദര്‍ശന്‍റെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ വച്ചാണ് ചിത്രത്തിന്‍റെ റീ മാസ്റ്ററിങ് പൂര്‍ത്തിയായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൈനക്ക് കനത്ത തിരിച്ചടി; ഇറാനിലെ ചബഹാർ തുറമുഖം 10 വർഷത്തേക്ക് ഇന്ത്യക്ക്

മനുഷ്യന് സമാനം, അതിവേഗ സൗജന്യ എഐ ടൂള്‍, ചാറ്റ് ജിപിടിയുടെ പരിഷ്‌കരിച്ച പതിപ്പ്; ജിപിടി-4O

'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം, നിങ്ങളുടെ പിന്തുണ ആവശ്യമാണ്'; കുറിപ്പുമായി ജി വി പ്രകാശ്

'സംശയം, പുരുഷന്മാരുടെ ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്തു, മൊബൈല്‍ പിടിച്ചുവച്ചു'; നേരിട്ടത് കൊടിയ മർദ്ദനമെന്ന് നവവധു

ഇരുചക്രവാ​ഹനയാത്രയിൽ സാരിയും മുണ്ടും ധരിക്കുന്നവർ ശ്രദ്ധിക്കുക!; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്