ചലച്ചിത്രം

"പെണ്ണിന്റെ മാറിലെ തുണി മാറി കിടന്നാൽ കണ്ണോടിക്കാത്ത സദാചാര വാദികൾ ആരേലും ഉണ്ടോ?!": നടി അമേയ 

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കടിയിൽ സദാചാരക്കമന്റുമായി എത്തുന്നവർക്കായി കിടിലൻ ഒരു മറുപടി നൽകിയിരിക്കുകയാണ് നടി അമേയ മാത്യൂ. തന്റെ ഏറ്റവും പുതിയ ചിത്രത്തിന് നൽകിയ അടിക്കുറിലാണ് നടി സദാചാര വാദികളെ ചോദ്യം ചെയ്തിരിക്കുന്നത്. 

‘#സദാചാരം... ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികൾ ആരേലും ഇന്നീ നാട്ടിൽ ഉണ്ടോ…?! , എന്നാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രത്തോടൊപ്പം അമേയ കുറിച്ചിരിക്കുന്നത്. കാപ്ഷനും ചിത്രവും കണ്ട് നിരവധി പേരാണ് അഭിപ്രായം കുറിച്ചിരിക്കുന്നത്. ഇവർക്കെല്ലാം നടി മറുപടി നൽകിയിട്ടുമുണ്ട്. 

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അമേയ ‘കരിക്ക്’ എന്ന ഹിറ്റ് വെബ്‌ സീരീസിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വൂൾഫ്, ദ് പ്രീസ്റ്റ് തുടങ്ങിയ സിനിമകളാണ് നടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

മകൾ തടസം, 16 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി: അമ്മയ്ക്കും കാമുകനും ജീവപര്യന്തം

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: ഫലപ്രദമായ മരുന്നുകളില്ല; സാധ്യമായ എല്ലാ ചികിത്സയും നല്‍കുമെന്ന് വീണാ ജോര്‍ജ്

തളര്‍ന്നു കിടന്ന അച്ഛനെ ഉപേക്ഷിച്ച് വീട് ഒഴിഞ്ഞുപോയ മകന്‍ അറസ്റ്റില്‍

മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ