ചലച്ചിത്രം

'ലോഹിതദാസ് സാറിന്റെ ചിതക്കു മുൻപിൽ നിന്ന് പൊട്ടിക്കരയുന്ന ഉണ്ണി, ആരും തിരിച്ചറി‍ഞ്ഞില്ല'; വിനോദ് ഗുരുവായൂർ

സമകാലിക മലയാളം ഡെസ്ക്

ണ്ണി മുകുന്ദന്റെ പുതിയ ചിത്രം മേപ്പടിയാൻ ഇന്ന് തിയറ്ററിൽ എത്തുകയാണ്. ചിത്രത്തിലൂടെ ആദ്യമായി നിർമാതാവാകുകയാണ് താരം. ഇപ്പോൾ താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിനോദ് ​ഗുരുവായൂർ. ലോഹിതദാസിന്റെ മരണത്തോടെ സിനിമാസ്വപ്നം അവസാനിച്ചെന്നു കരുതി പൊട്ടിക്കരഞ്ഞ ഉണ്ണി മുകുന്ദനെക്കുറിച്ചാണ് അദ്ദേഹം കുറിച്ചത്. ലോഹിതദാസിന്റെ പുതിയ സിനിമയിൽ നല്ല വേഷത്തിൽ ഉണ്ണിയെ കാസ്റ്റ് ചെയ്തിരുന്നു.  ചിതക്കു മുൻപിൽ നിന്ന് പൊട്ടിക്കരയുന്ന ഉണ്ണി എന്നും തന്റെ മനസ്സിലുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. 

വിനോദ് ​ഗുരുവായൂരിന്റെ കുറിപ്പ് വായിക്കാം

‘മേപ്പടിയാൻ  റിലീസ് ചെയ്യുകയാണ്. ഉണ്ണി മുകുന്ദൻ നായകനും, നിർമാണവും നിർവഹിക്കുന്ന സിനിമ. വർഷങ്ങൾക്കു മുൻപ് ലക്കിടിയിൽ ലോഹിതദാസ് സാറിന്റെ ചിതക്കു മുൻപിൽ നിന്ന് പൊട്ടിക്കരയുന്ന ഉണ്ണി എന്നും എന്റെ മനസ്സിലുണ്ട്. അന്ന് ആരും ഉണ്ണിയെ തിരിച്ചറിയില്ല.. അടുത്ത് ചെന്ന്  സമാധാനിപ്പിക്കുമ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ ഉണ്ണി തേങ്ങുകയായിരുന്നു.  ആ സമയങ്ങളിൽ ഉണ്ണി ഞങ്ങളോടൊപ്പം തന്നെ  ആയിരുന്നു. ഒരുപാടു ദിവസങ്ങൾ  ലക്കിടിയിലെ വീട്ടിൽ ഉണ്ണിയുണ്ടാകും. സാറിന്റെ പുതിയ സിനിമ യിൽ വളരെ നല്ല വേഷമായിരുന്നു  ഉണ്ണിക്ക്.  അന്നും ബസ്സിൽ ഒരു കുടയുമായി വരുന്ന ഉണ്ണിയെ ഞാൻ ഇന്നും ഓർക്കുന്നു. ലോഹിസാർ പെട്ടെന്ന് പോയപ്പോൾ തന്റെ സിനിമ മോഹം  അവിടെ അവസാനിച്ചെന്നു കരുതിയ ഉണ്ണിയെ ഞാൻ സമാധാപ്പിച്ചത്    ഒരേ ഒരു വാക്കിലായിരുന്നു. നിനക്ക് ലോഹിസാറിന്റെ അനുഗ്രഹമുണ്ട്. നിന്നെ ഒരുപാടു ഇഷ്ടമായിരുന്നു സാറിനു, അതുകൊണ്ട് സിനിമയിൽ നീ ഉണ്ടാകും... അതിപ്പം സത്യമായി. നടനോടൊപ്പം പ്രൊഡ്യൂസർ കൂടി ആയി.. എനിക്കറിയാം ഉണ്ണിയെ.. അവനാഗ്രഹിച്ച  ജീവിതം  അവൻ നേടും... ലോഹിസാറിന്റെ അനുഗ്രഹം അവനോടൊപ്പം ഉണ്ട്’

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍