ചലച്ചിത്രം

നരസിംഹം മുതൽ ബ്രോ ഡാഡി വരെ, 22 ാം വർഷത്തിൽ ആശിർവാദ് സിനിമാസ്; ആഘോഷമാക്കി മോഹൻലാൽ

സമകാലിക മലയാളം ഡെസ്ക്

ശിർവാദ് സിനിമാസിന്റെ 22ാം വർഷം ആഘോഷമാക്കി മോഹൻലാലും ആന്റണി പെരുമ്പാവൂരും. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ സെറ്റിൽ വച്ച് കേക്ക് മുറിച്ചായിരുന്നു ആഘോഷം. 'നരസിംഹം' മുതൽ ഇത്രയും കാലം കമ്പനിക്കൊപ്പവും തങ്ങളോടൊപ്പവും സഹകരിച്ച എല്ലാവർക്കും ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി അറിയിക്കുന്നതായി കേക്ക് മുറിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു. 

ആഘോഷം ബറോസ് ലൊക്കേഷനിൽ

ബറോസ് ലുക്കിലാണ് മോഹൻലാൽ വിഡിയോയിൽ എത്തിയത്. മുടി മുഴുവൻ വടിച്ച് കളഞ്ഞ് താടി നീട്ടിയ ലുക്കിലായിരുന്നു താരം. ആന്റണി പെരുമ്പാവൂരിനൊപ്പം ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ ടി.കെ. രാജീവ് കുമാർ തുടങ്ങിയവരും ആഘോഷ നിമിഷങ്ങൾക്ക് സാക്ഷിയായി. 

തുടങ്ങിയത് നരസിംഹത്തിൽ

2000ൽ നരസിംഹം നിർമിച്ചുകൊണ്ടാണ് ആശിർവാദ് സിനിമാസ് ആരംഭിക്കുന്നത്. ആദ്യ ചിത്രം തന്നെ വമ്പൻ വിജയമായിരുന്നു. ഇന്നലെ ഒടിടിയിലൂടെ റിലീസിന് എത്തിയ ബ്രോ ഡാഡി ആണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങിയ അവസാന ചിത്രം. 29 ചിത്രങ്ങളാണ് ഇതുവരെ ആശീര്‍വാദിന്‍റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നത്. എലോൺ, 12ത് മാൻ, മോൺസ്റ്റർ‍, ബറോസ്, എമ്പുരാൻ തുടങ്ങിയവയാണ് ആശീര്‍വാദിന്‍റേതായി അടുത്തതായി ഇറങ്ങാനിരിക്കുന്ന സിനിമകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്