ചലച്ചിത്രം

'എന്തിനും ഒരു മര്യാദ വേണ്ടെ', ബൈജു കൊട്ടരക്കരയ്ക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് അരുൺ ​ഗോപി

സമകാലിക മലയാളം ഡെസ്ക്

ബൈജു കൊട്ടാരക്കരക്കെതിരെ സംവിധായകൻ അരുണ്‍ ഗോപി വക്കീല്‍ നോട്ടീസ് അയച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ചാനൽ ചർച്ചയ്ക്കിടയിൽ അപകീർത്തിപരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണ് നടപടി. അപകീർത്തി കേസുമായി മുന്നോട്ടുപോകുമെന്നും അരുൺ ​ഗോപി വ്യക്തമാക്കി. 

അരുൺ ​ഗോപിയുടെ ഫോൺ ദിലീപ് അമേരിക്കയിലേക്ക് അയച്ചു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ അരുണ്‍ ഗോപിയുടെ മൊബൈലിൽ വിളിച്ചുവെന്നും ആ കോൾ റെക്കോർഡ് ചെയ്ത ശേഷം പിന്നീട് നീക്കം ചെയ്തെന്നുമായിരുന്നു ബൈജുവിന്റെ ആരോപണം. ഈ ഫോൺ കോൾ തിരിച്ചെടുക്കാൻ അരുൺ ഗോപിയുടെ മൊബൈൽ ദിലീപ് അമേരിക്കയ്ക്ക് അയച്ചതായും ചാനൽ ചർച്ചയിൽ ബൈജു കൊട്ടാരക്കര ആരോപിച്ചിരുന്നു.

നിയമനടപടികളുമായി മുന്നോട്ടുപോകും

ഇതിന് പിന്നാലെയാണ് അരുൺ​ഗോപി നിയമനടപടി സ്വീകരിച്ചത്. ഒരാൾക്കെതിരെ എന്തും പറയാമെന്നാണ് ഇവരുടെയൊക്കെ വിചാരം. എന്തിനും ഒരു മര്യാദ വേണ്ടെയെന്നും അരുൺ​ഗോപി ചോദിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ പ്രസ്താവന നടത്തി ഇതിനു മുൻപും ബൈജു കൊട്ടാരക്കര വിവാദത്തിലായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി