ചലച്ചിത്രം

'ഒരാഴ്ച ഞാൻ വീട്ടിലും അവൾ ആശുപത്രിയിലും ഒറ്റയ്ക്ക്, ഈ കൊറോണ ആളത്ര വെടിപ്പല്ല'; മുന്നറിയിപ്പുമായി വിധു പ്രതാപ്

സമകാലിക മലയാളം ഡെസ്ക്

കോവിഡ് ബാധിച്ചതിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ പങ്കുവച്ച് ​ഗായകൻ വിധു പ്രതാപ്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യ ദീപ്തിയുമായി ഒരാഴ്ചയ്ക്കു ശേഷം കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്. തനിക്കാണ് ആദ്യം കോവിഡ് വന്നതെന്നും തുടർന്നാണ് ഭാര്യയ്ക്കും പൊസിറ്റീവായത് എന്നാണ് വിധു പറഞ്ഞത്. ഈ കൊറോണ ആളത്ര വെടിപ്പല്ലെന്നും അകറ്റി നിർത്തുന്നതാണ് നല്ലതെന്നുമുള്ള മുന്നറിയിപ്പും അദ്ദേഹം നൽകി. 

വിധു പ്രതാപിന്റെ കുറിപ്പ് 

Reunited! അങ്ങനെ ഞങ്ങളെ തേടിയും വന്നു ആ വില്ലൻ! ആദ്യം ഉപഹാരം ഏറ്റു വാങ്ങിയത് ഞാൻ ആയിരുന്നെങ്കിലും, പിന്നീട് ആ താലം  ഞാൻ കൈമാറിയത് ദീപ്തി ഗന്ധർവ്വന് ആയിരുന്നു! പണ്ടേ എന്ത് കാര്യം ഏല്പിച്ചാലും ആത്മാർഥത കൂടുതൽ ഉള്ള അവൾ, ആ താലവും പിടിച്ച് നേരെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. പിന്നീടുള്ള നീണ്ട ഒരാഴ്ച്ച ഞാൻ വീട്ടിലും അവൾ ആശുപത്രിയിലും ഒറ്റയ്ക്ക്. Isolation എന്ന one man show-ക്ക് ശേഷം ഞങ്ങൾ വീണ്ടും ഒന്നിക്കുകയാണ് സുഹൃത്തുക്കളെ... ഒന്നിക്കുകയാണ്...
ലാ...ലാ...ലാ... (ഏത് ബാക്ക്ഗ്രൗണ്ട് മ്യൂസിക് വേണേലും fix ചെയ്തോളു)
Ps. ഈ കൊറോണ ആളത്ര വെടിപ്പല്ല! കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തവനാ. അതുകൊണ്ട് അകറ്റി നിറുത്തുന്നതാ നല്ലത്.- വിധു പ്രതാപ് കുറിച്ചു. ബൊക്കെ നൽ‍കിയാണ്  ദീപ്തിയെ ആശുപത്രിയിൽ നിന്ന് സ്വീകരിക്കാനെത്തിയത്. വിഡിയോ കോളിന്റെ സ്ക്രീൻ ഷോട്ട് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്