ചലച്ചിത്രം

സിദ്ധ് ശ്രീറാമിന് സംഗീതത്തിന്റെ ആവശ്യമില്ല, അദ്ദേഹം തന്നെ സംഗീതമാണ്; പ്രശംസിച്ച് അല്ലു അര്‍ജുന്‍

സമകാലിക മലയാളം ഡെസ്ക്

ല്ലു അര്‍ജുന്റെ പുതിയ ചിത്രം പുഷ്പയിലെ ശ്രീവല്ലീ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. വിദേശ സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഗാനത്തെ ഏറ്റെടുത്തിരിക്കുന്നത്. സിദ്ധ് ശ്രീറാം ആണ് ഈ ഗാനം ആലപിച്ചത്. ഇപ്പോള്‍ സിദ്ധ് ശ്രീറാമിനെ പ്രശംസിച്ചുകൊണ്ട് അല്ലു അര്‍ജുന്‍ പങ്കുവച്ച കുറിപ്പാണ് വൈറലാവുന്നത്. പുഷ്മ പ്രമോഷനിടെ സിദ്ധ് ശ്രീവല്ലി ആലപിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്. 

അല്ലു അര്‍ജുന്റെ കുറിപ്പ് 

എന്റെ സഹോദരന്‍ സിദ്ധ് ശ്രീറാം പുഷ്പയുടെ പ്രചാരണ ചടങ്ങിനിടയില്‍ ശ്രീവല്ലീ ആലപിച്ചു. മ്യൂസിക് ഒന്നുമില്ലാതെയായിരുന്നു പാട്ടു പാടിയത്. അദ്ദേഹത്തിന്റെ ശബ്ദത്തിന് പിന്തുണയായി പതിയെ വാദ്യോപകരണങ്ങള്‍ വായിക്കുന്നതിനായി ഞാന്‍ കാത്തിരുന്നു. എന്നാല്‍ അങ്ങനെയുണ്ടായില്ല. ഒരു മ്യൂസിക്കുമില്ലാതെ അദ്ദേഹം പാടിക്കൊണ്ടിരുന്നു. ഞാന്‍ അത്ഭുതപ്പെട്ടുപോയി. മാന്ത്രികമായിരുന്നു അദ്ദേഹത്തിന്റെ ശബ്ദം. അദ്ദേഹത്തിന് സംഗീതത്തിന്റെ ആവശ്യമില്ല, അദ്ദേഹംതന്നെ സംഗീതമാണ്- അല്ലു അര്‍ജുന്‍ കുറിച്ച്. പരിപാടിയില്‍ പാടുന്ന സിദ്ധ് ശ്രീറാമിന്റെ വിഡിയോയും താരം പങ്കുവച്ചു. 

നന്ദി പറഞ്ഞ് സിദ്ധ് ശ്രീറാം

തൊട്ടുപിന്നാലെ അല്ലു അര്‍ജുന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സിദ്ധ് ശ്രീറാം രംഗത്തെത്തി. വന്‍ ബജറ്റില്‍ ഒരുങ്ങിയ പുഷ്പ തിയറ്ററിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രം വന്‍ വിജയമായിരുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ഏപ്രിലോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഡിസംബറോടെ ചിത്രം റിലീസിന് എത്തിക്കാനാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം