ചലച്ചിത്രം

ഭർത്താവിന്റെ കൈപിടിച്ച് മഞ്ജരി ​ഗുരുവായൂർ നടയിൽ, വിഡിയോ പങ്കുവച്ച് ​ഗായിക

സമകാലിക മലയാളം ഡെസ്ക്

ർത്താവ് ജെറിനൊപ്പം ​ഗുരുവായൂർ ക്ഷേത്രത്തിലെത്തി ​ഗായിക മഞ്ജരി. ആദ്യമായിട്ടായിരുന്നു ജെറിൻ ​ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നത്. അകത്ത് കയറാൻ ജെറിന് സാധിച്ചില്ലെങ്കിലും പുറത്തുനിന്ന് പ്രാർത്ഥിക്കുകയായിരുന്നു. താൻ അകത്തുകയറി കണ്ണനെ തൊഴുതെന്നും മഞ്ജരി കുറിക്കുന്നുണ്ട്. ക്ഷേത്രദർശനം നടത്തുന്നതിന്റെ വിഡിയോ മഞ്ജരി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 

ഇത് ജെറിന്റെ ആദ്യത്തെ ​ഗുരുവായൂർ സന്ദർശനമായിരുന്നു. അദ്ദേഹത്തെ അമ്പലം ചുറ്റിക്കാണിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അകത്തു കയറാൻ സാധിച്ചില്ലെങ്കിലും അദ്ദേഹം പുറത്തുനിന്നു പ്രാർത്ഥിച്ചു. ഞങ്ങൾക്കുവേണ്ടി ഞാൻ അമ്പലത്തിനകത്തു കയറി പ്രാർത്ഥിച്ചു.- മഞ്ജരി കുറിച്ചു. മജന്ത നിറത്തിലുള്ള സാരിയിൽ അതിസുന്ദരിയായാണ് മഞ്ജരി അമ്പലത്തിൽ എത്തിയത്. ഇരുവരുടേയും ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങളും വിഡിയോയും വൈറലാവുകയാണ്. 

ജൂൺ 24നാണ് മഞ്ജരിയും ജെറിനും വിവാഹിതരായത്. തിരുവനന്തപുരത്തു വച്ചായിരുന്നു വിവാഹം. ഒന്നാം ക്ലാസ് മുതൽ ഒരുമിച്ചു പഠിച്ചവരാണ് മഞ്ജരിയും ജെറിനും. മസ്കറ്റിലായിരുന്നു ഇരുവരുടേയും സ്കൂൾ കാലഘട്ടം. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജരാണ് ജെറിൻ. പത്തനംതിട്ട സ്വദേശിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍