ചലച്ചിത്രം

ബാബു ആന്റണിയുടെ ആക്ഷനുമായി പവർ സ്റ്റാർ ട്രെയിലർ, നിറഞ്ഞ് പരിഹാസം; ഇതുകണ്ട് മാർക്ക് ഇടാൻ വരേണ്ടെന്ന് ഒമർ ലുലു

സമകാലിക മലയാളം ഡെസ്ക്

രു കാലത്ത് മലയാള സിനിമയിലെ ആക്ഷൻ സൂപ്പർതാരമായി നിറഞ്ഞുനിന്നിരുന്ന ബാബു ആന്റണി തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് ആക്ഷൻ കിങ്ങായുള്ള താരത്തിന്റെ തിരിച്ചെത്തൽ. പഴയ ബാബു ആന്റണിയെ കാണാനാകുമെന്ന പ്രതീക്ഷയിൽ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലർ പുറത്തെത്തിയിരിക്കുന്നു. 

ബാബു ആന്റണിയുടെ ആക്ഷനും സ്റ്റൈലും എല്ലാം ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ട്രെയിലർ. എന്നാൽ പ്രതീക്ഷിച്ചപോലെയായിരുന്നില്ല ആരാധകരുടെ പ്രതികരണം. ഒമർ ലുലുവിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേർ രം​ഗത്തെത്തി. സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞതോടെ മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഒമർ. ട്രെയിലർ കണ്ട് മാർക്ക് ഇടാൻ വരേണ്ട എന്നാണ് ഒമർ പറഞ്ഞത്. ഇപ്പോ ഇറങ്ങിയ ട്രെയിലറും സിനിമയും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും അതുകൊണ്ടാണ് പ്രൊഡ്യൂസറിന്റെ പേര് പോലും ഇല്ലാത്തതെന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു. 

ഒമർ ലുലുവിന്റെ കുറിപ്പ്

ഇന്നലെ ഇറങ്ങിയ Promotional Trailer കണ്ട് ഒരുത്തനും മാർക്ക്‌ ഇടാൻ വരണ്ട ഇപ്പോ ഇറങ്ങിയ Trailerും സിനിമയും തമ്മിൽ യാതൊരുവിധ ബന്ധവും ഇല്ലാ അതാ പ്രൊഡ്യൂസറിന്റെ പേര് പോലും trailerൽ ഇല്ലാതത്ത്.പിന്നെ Trailerൽ ചുമ്മാ വില്ലനായി നിന്നത് എന്റെ DOP Sinu Sidharth അണ്ണൻ ആണ് .it’s only for fixing Babu Antony ചേട്ടൻ style പിന്നെ ഒരു പ്രമോ കണ്ടന്റ് അത്രമാത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍