ചലച്ചിത്രം

ആ രം​ഗം സിനിമയിൽ നിന്ന് നീക്കും, സെൻസർ ബോർഡിനെ സമീപിക്കാൻ കടുവയുടെ അണിയറ പ്രവർത്തകർ

സമകാലിക മലയാളം ഡെസ്ക്

ക്ഷമാപണം നടത്തിയിട്ടും വിവാദം തുടരുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളേക്കുറിച്ചുള്ള രം​ഗം പൂർണമായി ഒഴിവാക്കാൻ കടുവയുടെ അണിയറ പ്രവർത്തകർ. ഇതിനായി സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് ജിനു എബ്രഹാമും ഇന്ന് സെൻസർബോർഡിനെ സമീപിക്കും.

ഷാജി കൈലാസും പൃഥ്വിരാജും സംഭവത്തിൽ ക്ഷമാപണം നടത്തിയെങ്കിലും വിവാദം അവസാനിക്കാതിരുന്നതോടെയാണ് രം​ഗം പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചത്. ഓരോ രംഗം മാറ്റണമെങ്കിലും സെൻസർ ബോർഡിന്റെ അനുമതി വേണം എന്നാണ് ചട്ടം. ഇന്ന് തന്നെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ ഇന്ന് വൈകീട്ടോടെ തന്നെ ആ ഭാഗം ഒഴിവാക്കിയ രീതിയിൽ തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കാനാകും.

സിനിമയിൽ വിവേക് ഒബ്‍റോയ് അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തോട് പൃഥ്വിരാജിന്റെ നായക കഥാപാത്രം നടത്തുന്ന ഡയലോ​ഗാണ് വിവാദമായത്. നമ്മൾ ചെയ്തു കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും എന്നയിരുന്നു ഡയലോഗ്. സോഷ്യൽ മീഡിയയിൽ ഇത് ചർച്ചയായതോടെ കൈപ്പിഴയാണെന്നും മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്നും ഷാജി കൈലാസ് അഭ്യർത്ഥിച്ചിരുന്നു. തെറ്റു പറ്റിയെന്ന് പൃഥ്വിരാജും സമ്മതിച്ചു. എന്നാൽ ഈ രം​ഗം സിനിമയിൽ തുടരുന്നതു വരെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നേരെയുള്ള അധിക്ഷേപം തുടരുമെന്ന് നിരവധി പേർ ആരോപിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു