ചലച്ചിത്രം

'ചില അപ്രതീക്ഷിത സാഹചര്യം', ജിന്നിന്റെ റിലീസ് മാറ്റി

സമകാലിക മലയാളം ഡെസ്ക്

സൗബിൻ ഷാഹിറിനെ നായകനാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ജിന്നിന്റെ റിലീസ് മാറ്റി. ഫേയ്സ്ബുക്ക് കുറിപ്പിലൂടെ സിദ്ധാർഥ് തന്നെയാണ് ആരാധകരെ വിവരം അറിയിച്ചത്. ചില അപ്രതീക്ഷിത സാഹചര്യമുണ്ടായി എന്നാണ് സിദ്ധാർഥ് കുറിച്ചത്. 

പ്രിയപ്പെട്ട സുഹൃത്തുക്കളെ, ചില അപ്രതീക്ഷിത സാഹചര്യങ്ങളും സാങ്കേതിക പ്രശ്‌നങ്ങളേയും തുടര്‍ന്ന് ഞങ്ങളുടെ സിനിമ ജിന്നിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. പുതിയ റിലീസ് തിയതി വൈകാതെ അറിയിക്കും.- സിദ്ധാര്‍ഥ് കുറിച്ചു. അതേസമയം 'ജിന്നി'ലെ പുതിയൊരു ​ഗാനവും സിദ്ധാര്‍ത്ഥ് പുറത്തുവിട്ടിട്ടുണ്ട്. 'ഏതോ വാതില്‍' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറും പ്രീതി പിള്ളയും ചേര്‍ന്നാണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്.

മേയ് 13ന് ചിത്രം റിലീസ് ചെയ്യുമാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് റിലീസ് മാറ്റുകയായിരുന്നു. ശാന്തി ബാലചന്ദ്രനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സ്ട്രെയ്റ്റ് ലൈന്‍ സിനിമാസിന്‍റെ ബാനറില്‍ സുധീര്‍ വികെ, മനു, അബ്ദുള്‍ ലത്തീഫ് വടുക്കൂട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, കെപിഎസി ലളിത, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍