ചലച്ചിത്രം

റിലീസ് ചെയ്ത് 56 ദിവസം കാത്തിരിക്കണം; ഒടിടിക്ക് 42 ദിവസമെന്നത് ഓണം വരെ; നിബന്ധനകളുമായി തീയറ്റര്‍ ഉടമകള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തീയറ്ററില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ ഒടിടിയ്ക്ക് നല്‍കുന്ന സമയപരിധി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി തീയറ്റര്‍ ഉടമകള്‍. തിയറ്റര്‍ റിലീസ് കഴിഞ്ഞ് 56 ദിവസം പൂര്‍ത്തിയായ ശേഷമെ ചിത്രം ഒടിടി റിലീസ് ചെയ്യാവൂ. ഇത് സംബന്ധിച്ച് തീയറ്റര്‍ ഉടമകള്‍ ഫിലിം ചേംബറിന് കത്തുനല്‍കും

തീയറ്ററില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ 42 ദിവസങ്ങള്‍ക്ക് ശേഷം ഒടിടിക്ക് നല്‍കുന്ന രീതി അവസാനിപ്പിക്കണം. ഈ രീതി ഓണം വരെയേ അനുവദിക്കാനാകൂ എന്ന് തിയറ്റര്‍ ഉടമകള്‍ പറഞ്ഞു. ഒടിടി പ്ലാറ്റ്‌ഫോമിന് നല്‍കുന്ന രീതി ലംഘിച്ച് പല ചിത്രങ്ങളും ഇതിന് മുമ്പായി ഒടിടിയില്‍ എത്തുന്നു. ഇത് തീയറ്റര്‍ ഉടമകള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കെജിഎഫ്, വിക്രം തുടങ്ങി മികച്ച തീയറ്റര്‍ അനുഭവം നല്‍കുന്ന സിനിമകള്‍ക്ക് മാത്രമാണ് ആളുകള്‍ തീയറ്ററില്‍ വരുന്നത്. ഇങ്ങനെപോയാല്‍ തീയറ്ററുകള്‍ അടച്ചു പൂട്ടേണ്ടി വരുമെന്നും ഉടമകള്‍ പറയുന്നു.

സംഘടനയുമായി സഹകരിക്കാത്ത താരങ്ങള്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമെതിരെ നടപടി വേണമെന്ന നിലപാടിലാണ് തീയറ്റര്‍ ഉടമകള്‍.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന