ചലച്ചിത്രം

ആദ്യ ​ഗുരുവിനെ മറന്നില്ല, സത്യൻ അന്തിക്കാടിനെ നയൻതാര ക്ഷണിച്ചത് തന്റെ വീട്ടിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയൻതാര ആദ്യമായി കാമറയ്ക്കു മുന്നിലെത്തുന്നത്. തിരുവല്ലക്കാരി ഡയാന കുര്യനെ നയൻതാരയാക്കി മാറ്റിയത് സത്യൻ അന്തിക്കാടായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിൽ തന്റെ ആദ്യത്തെ സിനിമ ​ഗുരുവിനെ നയൻതാര മറന്നില്ല. നയൻതാര-വിഘ്നേഷ് വിവാഹത്തിന് പ്രത്യേക അതിഥിയായി സത്യൻ അന്തിക്കാടും ഉണ്ടായിരുന്നു.

വിവാഹത്തലേന്നു നയൻതാരയുടെ വീട്ടിലേക്കാണ് സത്യൻ അന്തിക്കാടിനെ പ്രത്യേകമായി ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് അദ്ദേഹം വിവാഹത്തിന് എത്തിയിരുന്നു. സത്യൻ അന്തിക്കാടിൽ നിന്ന് നയൻതാര അനുഗ്രഹം തേടി. വിവാഹദിവസവും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. 

മലയാളത്തിന്റെ യുവതാരം പൃഥ്വിരാജിനും കുടുംബത്തിനും വിവാഹത്തിലേക്ക് ക്ഷണമുണ്ടായിരുന്നു. എന്നാൽ ആടുജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിൽ ആയതിനാൽ ഇവർക്ക് വിവാഹത്തിൽ പങ്കെടുക്കാനായില്ല. നയൻതാരയ്ക്കും വിഘ്നേഷിനും ആശംസകൾ നേർന്നുകൊണ്ട് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

2003ലാണ് മനസിനക്കരെ റിലീസ് ചെയ്യുന്നത്. ജയറാമിനും ഷീലയ്ക്കുമൊപ്പം ശക്തമായ കഥാപാത്രമായാണ് നയൻതാര ചിത്രത്തിൽ അഭിനയിക്കുന്നത്. തുടർന്ന് നിരവധി മലയാളം സിനിമയിൽ അഭിനയിച്ച നയൻതാര തമിഴ് സിനിമയിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. ​​ആ​ദ്യം ​ഗ്ലാമറസ് നടിയായി നിറഞ്ഞു നിന്ന താരം പിന്നീട് തെന്നിന്ത്യയിലെ സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ